ഇസ്രായേലിന് പൂർണ്ണ പിന്തുണ: ഹമാസിന്റെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, യുക്രെയ്ൻ രാജ്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇസ്രായേലിന് പൂർണ്ണ പിന്തുണ: ഹമാസിന്റെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, യുക്രെയ്ൻ രാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 04:41 pm IST
Facebook
Twitter
WhatsAppTelegram

ജെറുസലേം: ഇസ്രായേലിനെതിരായ ഹമാസ് ഭീകരരുടെ ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, യുക്രെയ്ൻ എന്നീ രാജ്യങ്ങൾ. ഇസ്രായേലിന് പൂർണ പിന്തുണ നൽകുന്നുവെന്ന് നാല് രാജ്യങ്ങളും അറിയിച്ചു. ആക്രമണത്തിൽ താൻ ഞെട്ടിപ്പോയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഞങ്ങൾ ഇസ്രായേലി അധികാരികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇസ്രായേലിൽ കുടുങ്ങിപ്പോയിട്ടുള്ള ബ്രിട്ടീഷ് പൗരന്മാർ യാത്രാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസ് ഭീകരർ ഇസ്രായേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ ബ്രിട്ടൻ ‘അസന്ദിഗ്ധമായി അപലപിക്കുന്നുവെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ യുകെ എപ്പോഴും പിന്തുണയ്‌ക്കുമെന്നും വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.

‘ഇസ്രായേലിനും അവിടുത്തെ ജനങ്ങൾക്കുമെതിരെ നടക്കുന്ന ഭീകരാക്രമണങ്ങളെ ഫ്രാൻസ് അപലപിച്ചതായും ഇസ്രായേലിനോട് പൂർണ്ണമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിൽ നടക്കുന്ന സംഭവവികാസങ്ങൾ ഭയാനകമാണ്. ഈ ഭീകരാക്രമണങ്ങൾ അസ്വീകാര്യമാണ്, എല്ലാവരും അപലപിക്കേണ്ടതാണ്. തങ്ങൾ ഇസ്രയേലിനും ഇസ്രായേലികൾക്കും ഒപ്പം നിൽക്കുന്നുവെന്ന് ഫ്രഞ്ച് എംബസിയും പ്രതികരിച്ചു.

ഇസ്രായേലിനെതിരായ ഹമാസിന്റെ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞു. ‘ഗാസയിൽ നിന്ന് ഇസ്രായേലിനെതിരെയുള്ള ഭീകരാക്രമണങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു. നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള അക്രമങ്ങളും റോക്കറ്റുകളും ഇപ്പോൾ അവസാനിപ്പിക്കണം. ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിനോട് ഞങ്ങൾ പൂർണ്ണമായ ഐക്യദാർഢ്യത്തിലാണ്’, ബെയർബോക്ക് എക്സിൽ കുറിച്ചു.

ജറുസലേമിലെയും ടെൽ അവീവിലെയും ജനതയ്‌ക്കെതിരായ റോക്കറ്റ് ആക്രമണങ്ങൾ ഉൾപ്പെടെ ഇസ്രയേലിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഹമാസിന്റെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഇസ്രായേലിന് പിന്തുണ അറിയിക്കുന്നുവെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയവും എക്സിൽ പറഞ്ഞു.

അതേസമയം ഈ വർഷത്തെ ഏറ്റവും വലിയ ആക്രമണത്തിനാണ് ടെൽ അവീവ് സാക്ഷ്യം വഹിച്ചത്. ജറുസലേമിൽ ഉൾപ്പെടെ തെക്കൻ, മദ്ധ്യ ഇസ്രായേലിലുടനീളം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായി സൈന്യം അറിയിച്ചു. ഹമാസ് ഭീകരർ രാജ്യത്തേക്ക് 5,000 റോക്കറ്റുകളാണ് തൊടുത്തുവിട്ടത്. ഗാസയുടെ റോക്കറ്റ് ആക്രമണത്തിൽ നാല് ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags: israelbritainfranceUkraineGERAMANYHamas Attack
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies