ബഹിരാകാശ സഞ്ചാരികളുടെ വേഷത്തിൽ അടുത്ത കാലത്തായി വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. മുമ്പ് ശരീര ചലനത്തിന് വലിയ പ്രയാസമുള്ള വസ്ത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന് പകരം ഏറെ ഫ്ളക്സിബിളായ വസ്ത്രങ്ങളാണ് സഞ്ചാരികൾക്ക് യാത്രയ്ക്ക് വേണ്ടി സജ്ജമാക്കിയത്. ഭാവിയിലേക്ക് നിരവധി ദൗത്യങ്ങൾക്ക് ഒരുങ്ങുന്ന നാസയുടെ ബഹിരാകാശ സഞ്ചാരികൾ വൈകാതെ കൂടുതൽ സ്റ്റൈലിഷ് ആയ വസ്ത്രം ധരിച്ചേക്കും.
2025-ലെ നാസയുടെ ചാന്ദ്രദൗത്യത്തിന് വേണ്ടി തയാറെടുക്കുന്ന ബഹിരാകാശ സഞ്ചാരികൾക്ക് ധരിക്കുന്നതിനായി സ്പേസ് സ്യൂട്ടുകളുടെ രൂപകൽപ്പനയിലാണ് നിർമ്മാണം. ഇതിനായി ആഡംബര ഫാഷൻ ഡിസൈനറായ പ്രാഡയും പങ്കാളിയായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആക്സിയം സ്പേസുമായി സഹകരിച്ച് ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ പ്രാഡ സ്പേസ് സ്യൂട്ട് ആണ് നിർമ്മാണ ഘട്ടത്തിൽ പങ്കാളിയാകുക.
വസ്ത്ര നിർമാണ വസ്തുക്കളിലുള്ള പ്രാഡയുടെ വൈദഗ്ധ്യം നിർമ്മാണ മികവും ഇതിനായി പ്രയോജനപ്പെടുത്തുമെന്ന് ആക്സിയം സ്പേസ് പറയുന്നു. ആഗോളതലത്തിൽ പ്രചാരമുള്ള ഫാഷൻ ബ്രാൻഡാണ് പ്രാഡ. സ്പേസ് സ്യൂട്ടിന്റെ അടിസ്ഥാന സ്വഭാവം ഉറപ്പാക്കേണ്ടതുണ്ട്. ബഹിരാകാശ പേടകത്തിന്റെ ഒരു ചെറുരൂപമാണ് സ്പേസ് സ്യൂട്ട്. ആവശ്യമായ മർദ്ദം, ഓക്സിജൻ, താപനില എന്നിവയെല്ലാം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും നാസ വ്യക്തമാക്കി.