കോഴിക്കോട്: ആർഎസ്എസിൽ അവകാശവാദങ്ങളും സ്ഥാനാർത്ഥികളുമില്ലെന്ന് രാഷ്‌ട്രീയ സ്വയം സേവക്‌സംഘ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നേട്ടങ്ങൾക്ക് അവകാശവാദം ഉന്നയിക്കുന്ന പൊതുരാഷ്‌ട്രീയം പോലെയല്ല ആർഎസ്എസിന്. ആർഎസ്എസിൽ അവകാശവാദങ്ങൾക്ക് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നുവർഷത്തിനിടെ സർസംഘചാലക് പദവിയൊഴികെ ബാക്കിയെല്ലാ ചുമതലകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. എന്നാൽ സ്ഥാനാർത്ഥികൾ ഉണ്ടാകാറില്ല. പ്രവർത്തകരുടെ ശീലം. സമ്പർക്കം, പ്രവൃത്തിയിലൂടെ പരിശീലനം, സ്വയം പ്രവർത്തന സംസ്‌കാരം പഠിപ്പിക്കൽ എന്നിവയാണ് സംഘം ചെയ്യുന്നത്. ഒപ്പമുള്ളവർക്ക് വേണ്ടി ജീവിക്കാക്കാൻ തയാറാകണം പക്ഷേ, ലക്ഷ്യം സമൂഹ-രാഷ്‌ട്ര താൽപര്യമാകണം. ഒപ്പമുള്ളവരുടെ ഗുണം പോഷിപ്പിക്കണം, പോരായ്മ അറിഞ്ഞ് അവരറിയാതെ അത് പരിഹരിക്കണം. എന്നാൽ ഈ പ്രവർത്തനത്തിന്റെ വേഗം നിയന്ത്രിക്കുന്നതും ഒരു കഴിവാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവർത്തകർക്ക് അവകാശവാദങ്ങൾക്ക് ഇടമില്ലെന്ന് സർസംഘചാലക് ഡോ. മോഹൻഭാഗവത്. നേട്ടത്തിന് അവകാശികൾ ഉള്ള രാഷ്‌ട്രീയം പോലെയല്ല സംഘത്തിൽ. മൂന്നുവർഷത്തിനിടെ സർസംഘചാലക് പദവിയൊഴികെ സംഘടനയിൽ തെരഞ്ഞെടുപ്പുണ്ട്, പക്ഷേ സ്ഥാനാർത്ഥികൾ ഉണ്ടാകാറില്ല. അതാണ് പ്രവർത്തകരുടെ ശീലം. സമ്പർക്കം, പ്രവൃത്തിയിലൂടെ പരിശീലനം, സ്വയം പ്രവർത്തന സംസ്‌കാരം പഠിപ്പിക്കൽ, അതാണ് സംഘം ചെയ്യുന്നത് സർ സംഘചാലക് പറഞ്ഞു.
ചുമതലകൾ വരുകയും പോകുകയും ചെയ്യും. സംഘപ്രവർത്തകൾ എക്കാലത്തും സ്വയംസേവകരായിരിക്കും. അതാണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലെ രീതി. ഇത് ശാസ്ത്രീയമാണോ എന്നറിയില്ല. പക്ഷേ അതാണ് സംഘത്തിൽ സംഭവിക്കുന്നത്. സംഘപ്രവർത്തകർ പ്രതിവർഷം സമർപ്പിക്കുന്ന ഗുരുദക്ഷിണയിലൂടെയാണ് സംഘടനാ പ്രവർത്തനത്തിന് ചിലവ് കണ്ടെത്തുന്നത്. ഇതിനായി ആരോടും പണം വാങ്ങുന്നില്ല ഡോ. മോഹൻ ഭാഗവത് പറഞ്ഞു.















