കുറഞ്ഞ ചെലവിൽ രാജ്യം കറങ്ങാൻ മോഹമുണ്ടോ? ഉല റെയിൽ യാത്രയ്‌ക്കൊരുങ്ങിക്കോളൂ..വിവരങ്ങൾ ഇതാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുറഞ്ഞ ചെലവിൽ രാജ്യം കറങ്ങാൻ മോഹമുണ്ടോ? ഉല റെയിൽ യാത്രയ്‌ക്കൊരുങ്ങിക്കോളൂ..വിവരങ്ങൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 01:09 pm IST
FacebookTwitterWhatsAppTelegram

ഭാരത് ഗൗരവ് ട്രെയിനിന് സമാനമായ രീതിയിൽ ടൂർ പാക്കേജുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ റെയിൽ ടൂർ ഏജൻസിയായ ഉല റെയിൽ. എല്ലാവരുടെയും സ്വപ്ന ഇടങ്ങളായ ഗോവ, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കാനും അവസരമുണ്ടാകും.

‘റോയൽ രാജസ്ഥാൻ വിത്ത് ഗോവ ആന്റ് സ്റ്റാച്യു ഓഫ് യൂണിറ്റി’ എന്നാണ് പാക്കേജിന്റെ പേര്. 11 രാത്രിയും 12 പകലുമാണ് പാക്കേജ് നീണ്ടുനിൽക്കുക. നവംബർ 16-ന് കൊച്ചുവേളിയിൽ നിന്നാണ് ായത്ര ആരംഭിക്കുക. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പുണ്ടാകും.

മൂന്ന് ദിവസത്തെ യാത്രയ്‌ക്കൊടുവിൽ 19-ാം തീയതിയാകും രാജസ്ഥാനിലെ ജോധ്പൂരിലെത്തുക. ഉമൈദ് ഭവൻ മ്യൂസിയം, ജസ്വന്ത് താഡാ, മെഹ്റാൻഗഡ് കോട്ട എന്നിവിടങ്ങൾ സന്ദർശിക്കും. 20-ന് പുലർച്ചെ ജോധ്പൂരിൽ നിന്ന് ജയ്സാൽമീറിലേക്കാകും യാത്ര പോകുക. പത്വോൺ കി ഹവേലി എന്നിവയും മരുഭൂമിയും കാണാം. രാത്രി ജയ്സാൽമീറിൽ നിന്ന് ബികനേറിന് തിരിക്കും. 21-ന് ജുനാഗഡ് കോട്ട, കർനി മാതാ ക്ഷേത്രം, എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രിയോടെ ജയ്പൂരിൽ എത്തും. 22-ന് ജയ്പൂരിൽ അമേർ ഫോർട്ട്, ജന്തർ മന്ദർ, സിറ്റി പാലസ്, ഹവാ മഹൽ എന്നിവിടങ്ങളും സന്ദർശിക്കാം.

23-ന് ജയ്പൂരിൽ നിന്നും അജ്മീറിലെത്തി അജ്മീർ ഷരീഫ് ദർഗകണ്ട് ഉദയ്പൂരിലെത്തും. പിറ്റേന്ന് ഉദയ്പൂർ സിറ്റി പാലസ്,ജഗദീഷ് ടെമ്പിൾ, മ്യൂസിയം, സഹേലിയോംകിബാരി, പ്രതാപ് മെമ്മോറിയൽ, എന്നിവിടങ്ങൾ സന്ദർശിക്കാവുന്നതാണ്. 25-ാം തിയതി ഏകതാ നഗറിലെത്തും. സ്റ്റ്യാച്യൂ ഓഫ് യൂണിറ്റി ആണ് ഈ ദിവസം കാണുന്നത്. അന്ന് തന്നെ മടക്ക യാത്ര ആരംഭിക്കും. 26-ാം തീയതി യാത്രയ്‌ക്ക് പിന്നാലെ 27-ന് രാത്രി കൊച്ചുവേളിയിൽ തിരികെയെത്തും.

ഫസ്റ്റ് എസി, സെക്കൻഡ് എസി, തേർഡ് എസി, സ്ലീപ്പർ എന്നീ ക്ലാസുകളിൽ യാത്ര ചെയ്യാവുന്നതാണ്. കംഫർട്ട് കാറ്റഗറിയിൽ ഫസ്റ്റ് ക്ലാസിൽ 52,200 രൂപയാണ് നിരക്ക്. സ്റ്റാൻഡേർഡ് കാറ്റഗറിയിൽ സെക്കൻഡ് എസിയിൽ 44,800 രൂപയാണ് നിരക്ക്. എക്കണോമി കാറ്റഗറിയിൽ 3 എസി ക്ലാസിൽ 32,250 രൂപയുമാണ് നിരക്ക്. 21,600 രൂപയാണ് സ്ലീപ്പർ ക്ലാസ് യാത്രയുടെ നിരക്ക്.

 

Tags: Tour PackageUla rail
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies