പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇറ്റലി ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഓക്ടോബര്‍ 9 മുതല്‍ 12 വരെയാണ് അദ്ദേഹത്തിന്റെ യാത്ര. ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡോ ക്രിസെറ്റോയുമായും ഫ്രഞ്ച് സായുധ സേനാ മന്ത്രി സെബാസ്റ്റ്യന്‍ ലെകോര്നുവുമായും അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പാരീസില്‍ ഫ്രഞ്ച് സായുധ സേനാ മന്ത്രി സെബാസ്റ്റ്യന്‍ ലെകോര്നുവുമായും ചർച്ച നടത്തും. അദ്ദേഹം റോമിലെയും പാരീസിലെയും പ്രതിരോധ വ്യവസായ സ്ഥാപനങ്ങളിലെ സിഇഒമാരുമായും പ്രതിനിധികളുമായും വ്യാവസായിക സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.