മാഞ്ചസ്റ്റർ സിറ്റിയും മാവേലിക്കരക്കാരനും തമ്മിൽ എന്ത് ബന്ധം...! ഇംഗ്ലീഷ് വമ്പന്മാർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന എട്ട് ഇന്ത്യക്കാരിൽ ഒരാൾ; അറിയാം കഥ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മാഞ്ചസ്റ്റർ സിറ്റിയും മാവേലിക്കരക്കാരനും തമ്മിൽ എന്ത് ബന്ധം…! ഇംഗ്ലീഷ് വമ്പന്മാർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന എട്ട് ഇന്ത്യക്കാരിൽ ഒരാൾ; അറിയാം കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 02:47 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: പ്രിമീയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഫോളോ ചെയ്യുന്നത് ഏട്ട് ഇന്ത്യക്കാരെ. ഇതിൽ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയും മാവേലിക്കര സ്വദേശി എസ് ദേവ നാരായണനും ഉൾപ്പെടുന്നു. ക്ലബ്ബ് ഫോളോ ചെയ്യുന്ന ഏക മലയാളിയും 18 കാരനായ ദേവനാരായണനാണ്. എന്താണ് ക്ലബ്ബും ഈ മലയാളിയും തമ്മിലുളള ബന്ധം?

തടിയിൽ പെയിന്റിംഗ് കൊണ്ട് വിസ്മയം തീർക്കുന്ന കലാകാരനാണ് ദേവ നാരായണൻ. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ക്ലബ്ബ് ദേവനെ സമീപിക്കുകയയും കൂടുതൽ കലാസൃഷ്ടികൾ ആവശ്യപ്പെടകയുമായിരുന്നു. എർലിങ് ഹാലൻഡ്, ജൂലിയൻ അൽവാരസ്, റൂബെൻ ഡയസ് എന്നീ ക്ലബ് താരങ്ങളുടെയും മുൻ താരമായിരുന്ന റിയാദ് മഹ്‌റെസിന്റെയും രൂപങ്ങൾ തടിയിൽ ദേവ നാരായണൻ സൃഷ്ടിച്ചത് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഇതു കൂടാതെ 2023ൽ ക്ലബ് സ്വന്തമാക്കിയ മൂന്ന് കിരീടങ്ങളും ദേവ നാരായണന്റെ കരവിരുതിൽ തടിയിൽ ചിത്രങ്ങളായി. സമൂഹമാദ്ധ്യമങ്ങളിൽ തടിയിലെ ഈ കിരീടങ്ങളും വൈറലായി.

ഹയർ സെക്കൻഡറി വിദ്യാർത്ഥിയായിരിക്കെ, കോവിഡ് കാലത്തെ ബോറടി മാറ്റാനാണ് ദേവ നാരായണൻ പെയിന്റിംഗ് ചെയ്തു തുടങ്ങിയത്. മെല്ലെ കരാവിരുത് മരക്കഷണങ്ങളിലേക്ക് എത്തി. 17-25 സെ.മീ. നീളവും ഒരു സെ.മീ. വീതിയുമുള്ള തടിക്കഷണങ്ങളിലാണ് താരങ്ങളുടെ ചിത്രങ്ങൾ പിറന്നത്.

”കാൽപന്തുകളിയോട് ഏറെ താത്പര്യമുള്ള ഞാൻ പെലെ, മറഡോണ, റൊണാൾഡോ, മെസ്സി എന്നിവരുടെ വുഡ് ആർട്ടിന്റെ ചിത്രങ്ങൾ 2022 ഓഗസ്റ്റ് 18ന് എന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു. ഇത് 1.55 ലക്ഷം പേർ കണ്ടു. ഈ വർഷം മാർച്ചിൽ, ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഫുട്‌ബോൾ ആരാധകരുടെ കൂട്ടായ്മയായ ‘433’ എന്റെ പോസ്റ്റ് ഷെയർ ചെയ്യുകയും 19.4 ദശലക്ഷം കാഴ്ചക്കാരെ നേടുകയും ചെയ്തു,” ദേശീയ മാദ്ധ്യമത്തോട് ദേവ നാരായണൻ വ്യക്തമാക്കി. ഈ ചിത്രങ്ങൾ വൈറലായതോടെ ഇത് മാഞ്ചസ്റ്റർ സിറ്റി എഫ്സിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

”മാഞ്ചസ്റ്റർ സിറ്റിയുടെ സോഷ്യൽ മീഡിയ പേജുകളുടെ അഡ്മിനായ ജോനാഥൻ ടൗൺസ്ലിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ട് ക്ലബ്ബിൽ നിന്നുള്ള ഒരാൾ എനിക്ക് ഒരു സന്ദേശം അയച്ചു. ബന്ധപ്പെട്ടപ്പോൾ, ഹാലൻഡ്, അൽവാരസ്, മഹ്രെസ്, ഡയസ് എന്നിവരുടെ ഛായാചിത്രങ്ങൾ മരത്തിൽ സൃഷ്ടിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് പ്രധാനപ്പെട്ട മൂന്ന് കിരീടങ്ങളായ എഫ് എ കപ്പ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, യുവേഫ കപ്പ് ട്രോഫികൾ തടിയിൽ ചിത്രങ്ങളാക്കി തരാൻ ക്ലബ്ബ് ആവശ്യപ്പെടുകയായിരുന്നു. ”ദേവ പറഞ്ഞു.

”ഒരു ജേഴ്‌സി അയച്ചുതരുമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം അതുപോലെ ചെയ്തു”- ഹാലൻഡ് ഒപ്പിട്ട ജേഴ്‌സിയാണ് സമ്മാനമായി ക്ലബ് അധികൃതർ ദേവ നാരായണന് അയച്ചുകൊടുത്തത്.

 

Tags: manchester cityFOLLOWINGDEVA NARAYAN
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies