യുവരാജ് അവശേഷിപ്പിച്ച ആ വലിയ വിടവ്...! നാലാം നമ്പരില്‍ ഇനി ആര്..? മറുപടിയില്ലാതെ ടീം ഇന്ത്യ; നിര്‍ദ്ദേശവുമായി ലോകകപ്പ് ഹീറോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുവരാജ് അവശേഷിപ്പിച്ച ആ വലിയ വിടവ്…! നാലാം നമ്പരില്‍ ഇനി ആര്..? മറുപടിയില്ലാതെ ടീം ഇന്ത്യ; നിര്‍ദ്ദേശവുമായി ലോകകപ്പ് ഹീറോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 01:57 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ ബാറ്റിംഗ് സുസജ്ജം, ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയുള്ള ടീം. ഇങ്ങനെയോക്കെ പറയാമെങ്കിലും ബാറ്റിംഗ് ഓര്‍ഡറിലെ കല്ലുകടി ഇതുവരെയും ഇന്ത്യയെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വേണം പറയാന്‍. നാലാം നമ്പറില്‍ യുവരാജ് എന്ന അതികായന്‍ അവശേഷിപ്പിച്ച വിടവ് നികത്താന്‍ പോന്നൊരു താരം ഇനിയും ടീമിലേക്ക് വന്നിട്ടില്ലെന്നത് വ്യക്തം. ലോകകപ്പിലെ ആദ്യ മത്സരത്തിലും ഓസ്‌ട്രേലിയക്കതിരെ നാമത് കണ്ടതാണ്. ആദ്യ രണ്ടുവിക്കറ്റ് വീണ ആടിയുലഞ്ഞ് നിന്ന ടീമിനെ കരയ്‌ക്കടുപ്പിക്കാനുള്ള ചുമതലയുമായി നാലാം നമ്പരില്‍ ഇറങ്ങിയ ശ്രേയസിന് മൂന്ന് പന്തുകള്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളു. ഒരു റണ്ണുപോലും എടുക്കാതെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് താരം കൂടാരം കയറി.

എന്നാല്‍ താരത്തിന് ഇനിയും സമയം നല്‍കണമെന്നാണ് പറഞ്ഞു വരുന്നതെങ്കില്‍. ഇത് ഒരു ലോകകപ്പാണെന്നും ഇവിടെ അധികം പരീഷണങ്ങള്‍ക്ക് അവസരം ഇല്ലെന്നും പറയേണ്ടിവരും. കാരണം ലോകകപ്പിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇന്ത്യ ഈ നാലാം നമ്പരില്‍ സമാനതകളില്ലാത്ത പരീക്ഷണം നടത്തിയിരുന്നു. മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് 11 പേരെയാണ് യുവരാജിന് പകരമായി നാലാം നമ്പറില്‍ അരക്കിട്ട് ഉറപ്പിക്കാന്‍ ശ്രമിച്ചത്. അവരെക്കൊണ്ടെന്നും പറ്റൂല സാറെ എന്ന സിനിമ ഡയലോഗ് പോലെയായിരുന്നു പല പരീക്ഷണങ്ങളുടെയും ആകെ തുക.

നാട്ടിലെ സാഹചര്യങ്ങളില്‍ മാത്രമാണ് മികവ് പുലര്‍ത്തുന്നതെന്ന കാരണം പറഞ്ഞായിരുന്നു യുവരാജിനെ ഇന്ത്യ പടികടത്തിയത്.പിന്നീട് വന്നവര്‍ക്കാര്‍ക്കും ആ പോരാളിയുടെ നിഴല്‍ പോലും ആകാന്‍ കഴിഞ്ഞില്ലെന്നത് ചരിത്രം. കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, ദീനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ഇടയ്‌ക്ക് വന്നു പോയ റായ്ഡുവും നാലാം സ്ഥാനത്തേക്ക് വന്നെങ്കിലും അവരൊന്നും മതിയാകുമായിരുന്നില്ല ആ വിടവ് നികത്താന്‍. നായകന്‍ രോഹിത് ശര്‍മ്മ ലോകകപ്പ് കാമ്പെയിന്‍ തുടങ്ങും മുന്‍പേ ഇന്ത്യയുടെ നാലാം നമ്പര്‍ വലിയൊരു വെല്ലുവിളിയാണെന്ന് വിലയിരുത്തിയിരുന്നത്. ആദ്യ മത്സരത്തില്‍ തന്നെ അത് അടിവരയിടുമ്പോള്‍ ഭാവി ഇനി എന്താണെന്ന് കണ്ടു തന്നെ അറിയണം.

നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നയാള്‍ക്ക് സമ്മര്‍ദത്തെ അതിജീവിക്കാന്‍ ആകണമെന്നാണ് യുവരാജിന്റെ ഉപദേശം. തകര്‍ച്ചയ്‌ക്ക് ശേഷം കരകയറാന്‍ ടീം ശ്രമിക്കുമ്പോള്‍ ശ്രേയസ് കുറെക്കൂടി വിവേകം കാണിക്കണമെന്ന് പറയുന്ന യുവരാജ്, കെഎല്‍ രാഹുലിനെ നാലാം നമ്പറിലേക്ക് പരിഗണിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്..

 

Tags: WC2023batting-positionno-4YUVARAJ SINGHIndiateam
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies