ലോകകപ്പിലെ ആദ്യ മത്സരത്തിന് പിന്നാലെ വിരാട് കോഹ്ലിയെ പ്രശംസകൊണ്ട് മൂടി മുന്‍താരവും എംപിയുമായ ഗൗതം ഗംഭീര്‍. ഇന്നലെ ഓസ്ട്രേലിയക്ക് എതിരെ കോഹ്ലി നേടിയ 85 റണ്‍സിന്റെ ഇന്നിംഗ്സിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഇന്ത്യന്‍ യുവതാരങ്ങള്‍ വിരാട് കോഹ്ലിയെ മാതൃകയാക്കണം. സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോഹ്ലിയെ കണ്ടുപടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
”ഡ്രസ്സിംഗ് റൂമിലെ യുവ ക്രിക്കറ്റര്‍മാരില്‍ പലരും ഫിറ്റ്നസിന്റെ പ്രാധാന്യം എന്താണെന്ന് കോഹ്ലിയില് നിന്ന് പഠിക്കണം, വിക്കറ്റിന് ഇടയിലെ ഓട്ടത്തിന്റെ പ്രാധാന്യവും അവര്‍ കോഹ്ലിയില് നിന്ന് പഠിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക ആണ് ഏകദിനത്തില്‍ പ്രധാനം, കോഹ്ലിയുടെ ഡോട്ട് ബോള്‍ ശരാശരി വളരെ കുറവായിരുന്നു. 70 റണ്‍സുള്ളപ്പോള്‍ അദ്ദേഹം വെറും അഞ്ചു ബൗണ്ടറികള്‍ മാത്രമെ അടിച്ചിരുന്നുള്ളു. റണ്ണുകള്‍ ഓടിയെടുത്താണ് താരം ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയത്. ടി20 ക്രിക്കറ്റിന്റെ സ്വാധീനം കാരണം എകദിനത്തിലും യുവതാരങ്ങള്‍ കൂറ്റന്‍ ഷോട്ടിനാണ് പ്രധാന്യം കൊടുക്കുന്നത്.” ഗംഭീര്‍ പറയുന്നു.
”എന്നാല്‍ അത് എളുപ്പമായിരിക്കില്ല. നിങ്ങള്‍ രണ്ടിന് 2 അല്ലെങ്കില്‍ 3നും നോക്കുക. കൂറ്റന്‍ ഷോട്ടിന് കാത്തിരുന്നാല്‍ സമ്മര്‍ദ്ദം കൂടുകയെ ചെയ്യുകയുള്ളൂ. ഈ യുവ ക്രിക്കറ്റ് താരങ്ങള്‍ വിരാട് കോഹ്ലിയില് നിന്ന് പഠിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഗംഭീര്‍ പറഞ്ഞു.
”വലിയ ടോട്ടലുകള്‍ പിന്തുടരേണ്ടിവരുമ്പോള്‍, നിങ്ങള്‍ക്ക് സമ്മര്‍ദ്ദം ഉള്‍ക്കൊള്ളാന്‍ കഴിയണം. നിങ്ങള്‍ക്ക് ഈ ആത്മവിശ്വാസം ഉണ്ടായിരിക്കണം, ഏകദിന ക്രിക്കറ്റില്‍ കോഹ്ലി സമ്മര്‍ദ്ദം മറികടക്കാന്‍ ആ വലിയ ഷോട്ടുകള്‍ അടിക്കുന്നില്ല നിങ്ങള്‍ മനസിലാക്കണം.” ഗംഭീര്‍ പറഞ്ഞു.