ഡച്ച് പടയെ സ്പിന്നിൽ വീഴ്ത്തി സാന്റ്നർ; കിവീസിന് രണ്ടാം മത്സരത്തിൽ കൂറ്റൻ വിജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡച്ച് പടയെ സ്പിന്നിൽ വീഴ്‌ത്തി സാന്റ്നർ; കിവീസിന് രണ്ടാം മത്സരത്തിൽ കൂറ്റൻ വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 10:19 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിന് രണ്ടാം ജയം. നെതർലൻഡ്‌സിനെ 99 റൺസിനാണ് ഡച്ച് പട തോൽപ്പിച്ചത്. 323 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് ടീമിനെ 46.3 ഓവറിൽ 223 റൺസിന് ഓൾഔട്ടാക്കിയാണ് കിവീസ് ലോകകപ്പിലെ തുടർച്ചയായ രണ്ടാം ജയവും സ്വന്തമാക്കിയത്. മിച്ചൽ സാന്റ്‌നറുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഡച്ചുകാരെ കൂറ്റൻ തോൽവിയിലേക്ക് നയിച്ചത്. സാന്റ്‌നറിന് പുറമേ മൂന്നു വിക്കറ്റ് നേടി മാറ്റ് ഹെൻട്രിയും ഒരു വിക്കറ്റ് വീഴ്‌ത്തി രചിൻ രവീന്ദ്രയും ബൗളിംഗിൽ തിളങ്ങി. സാന്റ്‌നറാണ് മത്സരത്തിലെ താരം. ഇതോടെ ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ന്യൂസിലൻഡ് സ്പിന്നറായി സാന്റനർ മാറി.

73 പന്തിൽ നിന്ന് 69 റൺസെടുത്ത കോളിൻ അക്കെർമാൻ മാത്രമാണ് ഡച്ച് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേർഡ്സ് (30), സൈബ്രാൻഡ് ഏംഗൽബ്രെക്ട് (29 ), വിക്രംജിത്ത് സിംഗ് (12), മാക്സ് ഒഡൗഡ് (16), ബാസ് ഡേ ലീഡ (18), തേജ നിതമാനുരു (21) എന്നിവർക്കാർക്കും മത്സരത്തിൽ തിളങ്ങാനായില്ല.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തു. ക്യാപ്റ്റൻ ടോം ലാഥം, വിൽ യംഗ്, രചിൻ രവീന്ദ്ര, എന്നിവരുടെ മികച്ച പ്രകടനമാണ് ന്യൂസിലൻഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണിംഗിൽ ഡോൺ കൊൺവേ വിൽ യംഗ് കൂട്ട് കെട്ട് 67 റൺസാണ് നേടിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ കൊൺവേയ്‌ക്ക് ഡച്ച് പടക്കെതിരെ 40 പന്തിൽ നിന്ന് 32 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആര്യൻ ദത്ത്, പോൾ വാൻ മീകെരൻ, റൊളോഫ് വാൻഡെർ മെർവെ എന്നിവർ നെതർലൻഡ്‌സിനായി രണ്ട് വിക്കറ്റുകൾ വീതമെടുത്തു.

 

 

Tags: mitchell santnernewzelandNetherlands
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies