എ ആർ റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ‘ബ്ലൂ’ എന്ന ചിത്രത്തിലെ ”ചിഗ്ഗി വിഗ്ഗി’ ഗാനം തീരെ നിലവാരം കുറഞ്ഞതാണെന്ന് ഗായകൻ സോനു നിഗം. തനിക്കൊട്ടും ഇഷ്ടമല്ലാത്ത ഇഷ്ടമില്ലാത്ത പാട്ടാണ് ”ചിഗ്ഗി വിഗ്ഗി”യെന്നും എ.ആർ. റഹ്മാന് എങ്ങനെയാണ് ഇത്രയും മോശം പാട്ട് ഒരുക്കാൻ സാധിച്ചതെന്നു മനസ്സിലാകുന്നില്ലെന്നും സോനു പറഞ്ഞു.
ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായകന്റെ തുറന്നുപറച്ചിൽ.
2009ലാണ് ‘ബ്ലൂ’ എന്ന ചിത്രം പുറത്തിറങ്ങിയത്. അക്ഷയ് കുമാർ, സഞ്ജയ് ദത്ത്, കത്രീന കൈഫ്, ലാറ ദത്ത എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് ‘ബ്ലൂ’.
‘റഹ്മാന് എങ്ങനെയാണ് ഇത്രയും മോശപ്പെട്ട ഗാനം ഒരുക്കാൻ സാധിച്ചത്. എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പാട്ടാണ് ”ചിഗ്ഗി വിഗ്ഗി”.പാട്ട് കുറേക്കൂടെ നന്നാക്കാമായിരുന്നു. ഞാനാണ് ആ ഗാനം ആലപിച്ചത്. ഓസ്ട്രേലിയൻ ഗായിക കൈലി മിനോഗോമായി ചേർന്നാണ് ഗാനം ആലപിച്ചത്. അവരുടെ ഗാനാലപന ശേഷിയെ പോലും റഹ്മാൻ വേണ്ട വിധം ഉപയോഗിച്ചില്ലെന്നും ഗായകൻ വിമർശിച്ചു. കൈലിയുടെ നിലവാരത്തിനനുസരിച്ച് കുറേക്കൂടെ നല്ല പാട്ട് സൃഷ്ടിക്കാമായിരുന്നു റഹ്മാന്. ”ചിഗ്ഗി വിഗ്ഗി” വേദികളിൽ പാടുമ്പോഴൊക്കെ വീണ്ടും വീണ്ടും നന്നാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്’, സോനു നിഗം അഭിമുഖത്തിൽ വ്യക്തമാക്കി.