ശ്രീ പത്മനാഭനെ ദർശിച്ച് സർസംഘചാലക്; പുസ്തകം സമ്മാനിച്ച് ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി; ഓണവില്ല് നൽകി ക്ഷേത്രം ഭാരവാഹികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീ പത്മനാഭനെ ദർശിച്ച് സർസംഘചാലക്; പുസ്തകം സമ്മാനിച്ച് ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി; ഓണവില്ല് നൽകി ക്ഷേത്രം ഭാരവാഹികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 12:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. രാവിലെ 6.45-ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ എത്തിയ അദ്ദേഹത്തെ എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷും മാനേജർ ബി. ശ്രീകുമാറും ചേർന്ന് സ്വീകരിച്ചു. അര മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമായിരുന്നു മടക്കം. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസർ കാര്യവാഹ് മാരായ ഡോ. കൃഷ്ണ ഗോപാൽ തുടങ്ങിയവർക്കൊപ്പമായിരുന്നു ക്ഷേത്രദർശനം. മടങ്ങുന്നതിന് മുൻപായി എക്സിക്യൂട്ടീവ് ഓഫീസർ അദ്ദേഹത്തിന് ഓണവില്ല് സമ്മാനിച്ചു.

ഓരോ നടയിലും എത്തി ദർശനം നടത്തുന്നതിന് മുൻപ് അവിടുത്തെ പ്രതിഷ്ഠയുടെ പ്രാധാന്യവും വിശേഷവും സർസംഘചാലക് ചോദിച്ചു മനസ്സിലാക്കി. ദർശനം കഴിഞ്ഞ മടങ്ങുമ്പോൾ പടിഞ്ഞാറെ നടയിൽ തിരുവമ്പാടി കൃഷ്ണ ക്ഷേത്രത്തിന് സമീപം തിരുവിതാംകൂർ രാജകൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

മോഹൻ ഭാഗവതിനും ഒപ്പം ഉണ്ടായിരുന്ന ആർഎസ്എസ് ദേശീയ നേതാക്കൾക്കും ‘ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ചരിത്രം പറയുന്ന പുസ്തകം സമ്മാനിച്ചു. തമ്പുരാട്ടി എഴുതിയ പുസ്തകമാണെന്ന് പ്രാന്തപ്രചാരക് എസ്. സുദർശൻ സൂചിപ്പിച്ചപ്പോൾ ‘ഭഗവാൻ എന്നെകൊണ്ട് എഴുതിച്ചു എന്നുമാത്രം’ എന്ന് അശ്വതി തിരുനാൾ തിരുത്തി. മുൻപ് കവടിയാർ കൊട്ടാരത്തിൽ സർസംഘചാലക് എത്തിയിരുന്ന കാര്യവും അവർ സൂചിപ്പിച്ചു.

ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ എക്സിക്യൂട്ടീവ് ഓഫീസർ ഓണവില്ല് സമ്മാനിച്ചു. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസർ കാര്യവാഹ് മാരായ ഡോ. കൃഷ്ണ ഗോപാൽ,ഡോ.മൻമോഹൻ വൈദ്യ, സി ആർ മുകുന്ദ്, അരുൺ കുമാർ, രാംദത്ത് ചക്രധർ, കാര്യകാരി സദസ്യമാരായ സുരേഷ് ഭയ്യാ ജോഷി,സുരേഷ് സോണി, വി ഭാഗയ്യ. എന്നീ ആർ എസ് എസ് ദേശീയ ഭാരവാഹികളും സർസംഘചാലകിനൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു.

Tags: rss sarsanghchalakDr Mohan BhagwatSree Patmanabha Swami temple
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies