പൾസ് മിഠായി അർബുദത്തിന് കാരണമാകുന്നു എന്നാരോപിച്ചുള്ള യൂട്യൂബ് വീഡിയോകൾ എടുത്തുകളയണമെന്ന് ഡൽഹി ഹൈക്കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൾസ് മിഠായി അർബുദത്തിന് കാരണമാകുന്നു എന്നാരോപിച്ചുള്ള യൂട്യൂബ് വീഡിയോകൾ എടുത്തുകളയണമെന്ന് ഡൽഹി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 03:25 pm IST
FacebookTwitterWhatsAppTelegram

ന്യൂ ദൽഹി: ജനപ്രിയ മിഠായി “പൾസ്” ക്യാൻസറിന് കാരണമാകുമെന്ന് അവകാശപ്പെടുന്ന വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതിഉത്തരവിട്ടു .കുറ്റകരമായ വീഡിയോകൾ അപ്‌ലോഡ് ചെയ്തവരുടെ വിവരങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്താൻ ഗൂഗിളിനോട് ജസ്റ്റിസ് പ്രതിഭ എം സിംഗ് നിർദ്ദേശിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെങ്കിലും, അവകാശവാദങ്ങൾ ഉന്നയിക്കുന്നത് വിശ്വസനീയമായ പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു.

അംഗീകൃത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ഭയം സൃഷ്ടിക്കുന്നത് അനുവദനീയമല്ലെന്നും, സെൻസേഷണലൈസേഷൻ ഒഴിവാക്കേണ്ടതുണ്ടെന്നും അത് അനാവശ്യ പരിഭ്രാന്തിയിലേക്ക് നയിച്ചേക്കുമെന്നും കോടതി പറഞ്ഞു.

തങ്ങളുടെ ഉൽപ്പന്നമായ പൾസിനെതിരെ പോസ്റ്റ് ചെയ്യപ്പെട്ട അപകീർത്തികരവും ആക്ഷേപകരവുമായ ആരോപണങ്ങൾ അടങ്ങിയ വീഡിയോകൾക്കെതിരെ ധരംപാൽ സത്യപാൽ ഫുഡ്‌സ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.
ആഷു ഘായി എന്നയാൾ നടത്തുന്ന യൂട്യൂബ് ചാനലാണ് പൾസ് മിഠായി ക്യാൻസറിന് കാരണമാകുമെന്ന വീഡിയോ അപ്‌ലോഡ് ചെയ്തത്. കോടതി നൽകിയ നോട്ടീസിന് മറുപടിയായി വീഡിയോ നീക്കം ചെയ്യാൻ സമ്മതമാണെന്ന് ചാനൽ ഉടമ കോടതിയെ അറിയിച്ചു.
എന്നാൽ, ഘായ് വീഡിയോ സ്വകാര്യമാക്കുക മാത്രമാണ് ചെയ്തതെന്നും അത് ഡിലീറ്റ് ചെയ്തിട്ടില്ലെന്നും ഹർജിക്കാരൻ പിന്നീട് കോടതിയെ അറിയിച്ചു. തുടർന്ന് കൂടുതൽ ഉപയോക്താക്കൾ ഇതേ വീഡിയോ അപ്‌ലോഡ് ചെയ്തതായി ഇവർ കോടതിയെ അറിയിച്ചു.
വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആദ്യം അപ്‌ലോഡ് ചെയ്തയാൾ തന്നെ സമ്മതിച്ചതിനാൽ, വീഡിയോയോ അതിന്റെ ചുരുക്കിയ പതിപ്പോ വീണ്ടും പോസ്റ്റ് ചെയ്യാൻ മറ്റാർക്കും അർഹതയില്ലെന്ന് കോടതി പറഞ്ഞു.ഇതേത്തുടർന്നാണ് വീഡിയോ പിൻവലിക്കാൻ കോടതി ഉത്തരവിട്ടത്.

എന്നിരുന്നാലും, പൾസ് മിഠായിക്കെതിരെ വസ്തുതാപരമായ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഉപയോക്താക്കൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. “മൂന്നാം കക്ഷി നൽകിയ, ശാസ്ത്രീയമായി പരിശോധിക്കാവുന്ന പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അത് സെൻസേഷണൽ ചെയ്യാതെ പൾസ് മിഠായിക്കെതിരെ വസ്തുതാപരമായ തെളിവുകളോടെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു

Tags: delhi high courtYouTube videosDharampal Satyapal Foods Limited
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies