ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹനനിർമ്മാണ കമ്പനിയാണ് ടൊയോട്ട. ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നിലവിൽ നിരവധി മോഡലുകളിൽ കാറുകൾ വിപണിയിലെത്തിക്കുന്നുണ്ട്.
മികച്ച ഓഫ് റോഡ് റൈഡ് അനുഭവങ്ങൾക്ക് വേണ്ടി ടൊയോട്ട അവതരിപ്പിച്ച ഏറ്റവും പുതിയ മോഡലാണ് ലാൻഡ് ഹോപ്പർ. അവരുടെ തന്നെ പ്രശസ്തവും ആഢംബരവുമായ മോഡലുകളിൽ ഒന്നായ ലാൻഡ് ക്രൂയിസിന്റെ കുഞ്ഞൻ രൂപത്തിലാണ് ലാൻഡ് ഹോപ്പറിനെ അവതരിപ്പിച്ചിട്ടുള്ളത്.
ലാൻഡ് ക്രൂയിസ് മോഡലുകളെ മറ്റ് കൂടുതൽ പേരുകളിൽ വിപണിയിലെത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും അതുകൊണ്ടാണ് ലാൻഡ് ഹോപ്പർ മോഡലുകൾ കമ്പനി അവതരിപ്പിക്കുന്നതെന്നും ടൊയോട്ട അഭിപ്രായപ്പെട്ടു. മറ്റ് രാജ്യങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന ഈ വാഹനം ജപ്പാനിൽ ലാൻഡ് ഹോപ്പർ എന്നാണ് അറിയപ്പെടുക. അതിനായി ഈ പേരിൽ കമ്പനി പേറ്റന്റ് എടുത്തിട്ടുണ്ടെന്നും അറിയിച്ചു.
ലാൻഡ് ക്രൂയിസർ പ്രാഡോ അവതരിപ്പിക്കുന്ന ചടങ്ങിനിടെയാണ് ടൊയോട്ട ലാൻഡ് ഹോപ്പർ നെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്.