ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – ഒക്ടോബർ 15 മുതൽ ഒക്ടോബർ 21 വരെയുള്ള (1199 കന്നി 29 - തുലാം 4) ചന്ദ്രരാശി പൊതുഫലം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – ഒക്ടോബർ 15 മുതൽ ഒക്ടോബർ 21 വരെയുള്ള (1199 കന്നി 29 – തുലാം 4) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 10:13 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ ചിത്തിര, ചോതി, വിശാഖ൦,അനിഴം,തൃക്കേട്ട, മൂലം, പൂരാടം അത്തം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

ശ്രദ്ധിക്കുക: വാര/മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അപഗ്രന്ധിച്ചു യോഗങ്ങളും അനുസരിച്ചു ദശാപഹാരവും കൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ അനുകൂല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, പ്രതികൂല സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
കുടുംബാംഗങ്ങൾ ഒരുമിച്ച് ആഘോഷ വേളകൾ പങ്കിടാൻ അവസരം ഉണ്ടാവും. ഉദര സംബന്ധമായും ചിത്തഭ്രമം, അമിത കോപം പോലെയുള്ള അവസ്ഥയിൽ ഉള്ളവർ ഡോക്ടറെ കണ്ട് പരിശോധന നടത്തുന്നത് നല്ലതായിരിക്കും. കടബാധ്യത ഉള്ളവർ വളരെ അധികം ശ്രദ്ധിക്കേണ്ട സമയം ആണ് കേസുവഴക്കുകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
ബിസിനസ്സിൽ ഇരിക്കുന്നവർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭത്തിൽ ആയി തീരും. ഉദ്യോഗാർത്ഥികൾക്ക്‌ ജോലിയിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കും. കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും. സാമ്പത്തികമായി പുരോഗതി ഉണ്ടാവും. സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം ലഭിക്കും. വാഹന ഭാഗ്യം, നിദ്രാ സുഖം, ഭക്ഷണ സുഖം , സമ്മാനങ്ങൾ എന്നിവ ലഭിക്കും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവും. ഭാര്യാഭർത്തൃ ഐക്യവും സത് ഭാര്യാ – ഭർതൃലബ്‌ധി എന്നിവ പ്രതീക്ഷിക്കാം. വാത രോഗവും ഗ്യാസ്ട്രബിൾ സംബന്ധമായും പ്രശ്നങ്ങൾ വരാൻ സാധ്യത ഉണ്ട്. കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും. കലാകാരന്മ്മാരെ സംബന്ധിച്ച് പേരും പ്രശസ്‌തിയും ഉണ്ടാവും. ഭാഗ്യാനുഭവങ്ങൾ, ശരീര സുഖം, സാമ്പത്തിക ലാഭം, എവിടെയും മാന്യത, ഉയർന്ന പദവി എന്നിവ എന്നിവ പ്രതീക്ഷിക്കാം.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനും കലഹത്തിനും സാധ്യത ഉണ്ട്. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ അധികം സൂക്ഷിക്കേണ്ട സമയം ആണ് അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. കോടതി സംബന്ധമായ കേസുകളിൽ അനുകൂല വിധി ഉണ്ടാവും. ധനനേട്ടം, രോഗശാന്തി, തൊഴിൽവിജയം , ശത്രുഹാനി എന്നിവ പ്രതീക്ഷിക്കാം.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ഈശ്വരാധീനം ഉണ്ടാവുകയും ശരീര ചൈതന്യം വർദ്ധിക്കുകയും ചെയ്യും. കുടുംബ ബന്ധുജങ്ങളുമായും ഭാര്യാഭർത്തൃ സന്താനങ്ങളുമായി കലഹത്തിന് സാധ്യത ഉണ്ട്. അസുഖങ്ങൾ ഉള്ളവർ യഥാസമയം പരിശോധനകൾ നടത്തുന്നത് ഉചിതമായിരിക്കും. ദുഃസ്വപ്നങ്ങൾ കാണുകയും ഞെട്ടി എഴുനേൽക്കുകയും ചെയ്യും. യാത്രാക്ലേശം, തൊഴിൽ ക്ലേശം എന്നിവ വർദ്ധിക്കും. ശത്രുഹാനി, വ്യപഹാര വിജയം എന്നിവ പ്രതീക്ഷിക്കാം.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
എല്ലാകാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരുമായി സമയം ചിലവഴിക്കാനും അവസരം ഉണ്ടാവും. ധനക്ലേശം, തൊഴിൽ പരാജയങ്ങൾ എന്നിവ ഉണ്ടാവും. മാനഹാനി, അപമാനം എന്നിവ നേരിടും.കുടുബാംഗങ്ങൾ തമ്മിൽ സ്വരച്ചേർച്ച കുറയും. ഭക്ഷ്യ വിഷബാധ ഏൽക്കാതെ സൂക്ഷിക്കുക.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖ൦ ആദ്യ 3/4 ഭാഗം)
വളരെകാലമായി ഉണ്ടായിരുന്ന രോഗങ്ങൾക്കു ശമനം ലഭിക്കും. നേത്ര രോഗം, പ്രവർത്തന മാന്ദ്യത എന്നിവ അനുഭവപ്പെടും. സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ട്ടം എന്നിവ സംഭവിക്കാൻ സാധ്യത ഉണ്ട്. ഇഷ്ട്ട ഭക്ഷണ ലബ്‌ധി, നിദ്രാ സുഖം, ആടയാഭരണലബ്‌ധി എന്നിവ പ്രതീക്ഷിക്കാം. ഭാര്യാഭർതൃ ഐക്യം കുറയും. ബിസിനസ്സ് നടത്തുന്നവർക്ക് പരാജയങ്ങൾ നേരിടേണ്ടി വരും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
അമിത ആഢംബര പ്രിയത്വം, വരവിൽ കവിഞ്ഞ ചെലവ് എന്നിവ പ്രതീക്ഷികാം. അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനി, അപമാനം എന്നിവ ഉണ്ടാക്കും. അന്യസ്ത്രീ ബന്ധം ഉടലെടുക്കും. അപ്രതീഷിതമായ സമ്മാനങ്ങൾ ലഭിക്കും. ആരോഗ്യ വർദ്ധനവ്, ശയന സുഖം എന്നിവ പ്രതീക്ഷിക്കാം. തൊഴിൽ ക്ലേശം വർദ്ധിക്കും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
കുടുംബ ബന്ധുജന പ്രീതി, ധന നേട്ടം, തൊഴിൽ വിജയം എന്നിവ പ്രതീക്ഷിക്കാം. പ്രേമകാര്യങ്ങളിൽ അനുകൂലമായ നടപടികൾ കുടുംബത്തിൽ നിന്നും ഉണ്ടാവും. രോഗാദിദുരിതങ്ങൾ അലട്ടുമെങ്കിലും തക്കസമയത്തു ചികിത്സതേടിയത് കൊണ്ട് ആശ്വാസം ലഭിക്കും. നല്ല കാര്യങ്ങൾ കാര്യങ്ങൾ ചെയ്യുവാനും നല്ല പേര് ലഭിക്കാനും അവസരം ഉണ്ടാവും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
സർക്കാർ സംബന്ധമായ ജോലിക്ക് പരിശ്രമിക്കുന്നവർക്കു അർഹമായ ജോലിക്കുള്ള പ്രവേശാനുമതി ലഭിക്കും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കുന്ന അവസ്ഥ സംജാതമാകും. ബന്ധുജന സമാഗമം, ഭാര്യാഭർതൃ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാവും. ഭാഗ്യഹാനി, അലച്ചിൽ, രോഗാദി ദുരിതങ്ങൾ എന്നിവ അലട്ടും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടുന്ന സമയം ആണ്. മാതാപിതാക്കൾക്ക് ഒപ്പം സമയം ചിലവഴിക്കാനും പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരം വന്നു ചേരും. ആമാശയ സംബന്ധമായ അസുഖ൦ ഉള്ളവർ പരിശോധനകൾ നടത്തുന്നത് നല്ലതായിരിക്കും. സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ ലഭിക്കാനും അതുവഴി ധനലാഭവും പ്രതീക്ഷിക്കാം. ഭാര്യാഭർതൃലബ്‌ധി, പരസ്‌പര ഐക്യം എന്നിവ പ്രതീക്ഷിക്കാം.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ശരീര സുഖഹാനി, ശരീര ശോഷണം എന്നിവ അനുഭവപ്പെടും. കോടതി സംബന്ധമായ കേസ് വഴക്കുകളിൽ പരാജയം നേരിടുകയും ബന്ധനസ്ഥനാകുകയും ചെയ്യും.എവിടെയും തടസ്സങ്ങൾ, ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവങ്ങൾ എന്നിവ കൂടും. വാരാന്ത്യം തൊഴിൽ വിജയം, കുടുംബ സൗഖ്യ൦, ധനലാഭം, ബിസിനസ്സിൽ പുരോഗതി, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക എന്നിവയ്‌ക്ക് സാധ്യത ഉണ്ട്.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V

 

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies