അയാൾ അജിത്തിനെ ഇടിച്ചു; 'നീ പെരിയ ഹീറോവാ' എന്ന് ചോദിച്ച് അലറി; പിന്നീട് സംഭവിച്ചത്..!; വെളിപ്പെടുത്തലുമായി ചെയ്യരു ബാലു
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അയാൾ അജിത്തിനെ ഇടിച്ചു; ‘നീ പെരിയ ഹീറോവാ’ എന്ന് ചോദിച്ച് അലറി; പിന്നീട് സംഭവിച്ചത്..!; വെളിപ്പെടുത്തലുമായി ചെയ്യരു ബാലു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 10:53 pm IST
Facebook
Twitter
WhatsAppTelegram

തമിഴ് താരം അജിത് കുമാറിന് ആരാധകരേറെയാണ്. താരത്തിന്റെ സിനിമ റിലീസിനെത്തിയാൽ തിയറ്ററുകളിൽ ഒരു ഉത്സവം തന്നെയാണ്. സ്‌ക്രീൻ പ്രസൻസ് കൊണ്ടുമാത്രമല്ല ലളിതമായ ജീവിതശൈലി കൊണ്ടും ആരാധകരെ സ്വന്തമാക്കിയ താരമാണ് അജിത്ത്. വളരെ കഷ്ടപ്പെട്ട് കെട്ടിപ്പടുത്തതാണ് അദ്ദേഹം തന്റെ സാമ്രാജ്യം. സിനിമയിൽ നിലനിൽക്കാൻ വളരെയധികം കഷ്ടപ്പെട്ടു. ഇപ്പോഴിതാ, തെണ്ണൂറുകളുടെ കാലഘട്ടത്തിൽ അജിത്തിന് നേരിടേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് സിനിമാ നിരൂപകനായ ചെയ്യരു ബാലു. സംവിധായകൻ ബാലയും അജിത്തുമായി നടന്ന സംഘർഷത്തെപ്പറ്റിയാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

ചെയ്യാറൂ ബാലുവിന്റെ വാക്കുകൾ ഇങ്ങനെ….

‘ഞാൻ കടവുൾ എന്ന ചിത്രത്തിന്റെ വേളയിലാണ് ബാലയും അജിത്തും തമ്മിൽ പ്രശ്നം ഉണ്ടായത്. ഈ സിനിമയ്‌ക്ക് വേണ്ടി മുടി നീട്ടി വളർത്തണമെന്ന് ബാല, അജിത്തിനോട് പറഞ്ഞു. തന്നോട് ചോദിക്കാതെ മുടി വെട്ടരുതെന്നും നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ തീരുമാനിച്ച തീയതിയിൽ ഷൂട്ടിം​ഗ് നടക്കാതെ നീണ്ടു പോയി. ഇതോടെ സിനിമയുടെ ചർച്ച നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഒരു സ്റ്റാർ ഹോട്ടലിൽ സംവിധായകൻ ബാലയെ കാണാൻ അജിത്ത് പോയി. അയാളുടെ അടുപ്പക്കാരും അവിടെ ഉണ്ടായിരുന്നു. ‘

‘ഈ കൂടിക്കാഴ്ചയിൽ കഥ പറഞ്ഞില്ലെങ്കിലും വൺ ലൈൻ പറയണമെന്ന് അജിത്ത്, ബാലയോട് ആവശ്യപ്പെട്ടു. എന്നാൽ വളരെ പരിഹാസത്തോടെ ആയിരുന്നു ബാല കഥ പറ‍ഞ്ഞത്. ഇത് അജിത്തിന് തീരെ ഇഷ്ടമായിരുന്നില്ല. ഇതിനിടെ അജിത്തിന്റെ മുടി ശ്രദ്ധിച്ച ബാല, ആരാണ് മുടി വെട്ടാൻ പറഞ്ഞതെന്ന് ചോദിച്ച് ബഹളമായി. ഇങ്ങനെയാണ് ചർച്ചയെങ്കിൽ ഈ സിനിമ നടക്കില്ലെന്ന് പറഞ്ഞ് ഇറങ്ങാൻ തുടങ്ങിയ അജിത്തിനെ ബാല പിടിച്ചിരുത്തി. ഇരുവരുടെയും സംസാരം വാക്കുതർക്കത്തിൽ കലാശിക്കുക ആയിരുന്നു. സംസാരത്തിനിടെ ഇവിടെ ബാലയ്‌ക്ക് ഒപ്പം ഉണ്ടായിരുന്ന ഒരാൾ അജിത്തിന്റെ പുറത്ത് അടിച്ചു. നീ പെരിയ ഹീറോവാ എന്ന് അയാൾ ആക്രോശിച്ചു. ഇത് കേട്ടതോടെ അജിത്ത് ഞെട്ടിപ്പോയി. പിന്നേ, ഇരുപത് ദിവസം അജിത് ആരോടും മിണ്ടാതെ നടന്നു-എന്ന് ചെയ്യരു ബാലു പറഞ്ഞു.

അന്ന് മാദ്ധ്യമങ്ങളോട് ഈ സംഭവം വാർത്ത ആക്കരുതെന്ന് അജിത്ത് അഭ്യർത്ഥിച്ചിരുന്നെന്നും ചെയ്യരു ബാലു പറയുന്നു. അങ്ങനെ സംഭവിച്ചാൽ ബാലയെ പോലൊരു സംവിധായകന്റെ കരിയർ നഷ്ടമാകുമെന്നാണ് അജിത്ത് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: movieajithactor ajith
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies