അഞ്ചുതവണ ലോകചാമ്പ്യന്മാര്‍ ഇപ്പോള്‍ നെതര്‍ലന്‍ഡിനും പിന്നില്‍; ഈ കങ്കാരുകള്‍ക്ക് ഇത് എന്തുപറ്റി; തിരിച്ചുവരുമോ തിരികെ പോകുമോ...?
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഞ്ചുതവണ ലോകചാമ്പ്യന്മാര്‍ ഇപ്പോള്‍ നെതര്‍ലന്‍ഡിനും പിന്നില്‍; ഈ കങ്കാരുകള്‍ക്ക് ഇത് എന്തുപറ്റി; തിരിച്ചുവരുമോ തിരികെ പോകുമോ…?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 12:17 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: ടേം പരീക്ഷകള്‍ക്ക് ഉഴപ്പി നടന്ന് കൊല്ല പരീക്ഷയ്‌ക്ക് മാര്‍ക്ക് വാങ്ങി പാസാകുന്ന പോലൊരു ഓസ്‌ട്രേലിയയുണ്ടായിരുന്നു.അവർ എവിടെയെന്നാണ് ആരാധകരുടെ ചോദ്യം.പ്രതാപ കാലത്തെ കങ്കാരുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ പാറ്റ് കമ്മിന്‍സിന്റെ ഇന്നത്തെ നിര അവരുടെ നിഴല്‍ പോലുമാകില്ലെന്ന് ചരിത്രം പറയും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലെ അഞ്ചുതവണ ലോകചാമ്പ്യന്മാരായവരുടെ അവസ്ഥ. നെതര്‍ലന്‍ഡിനും പിന്നില്‍ പത്താം സ്ഥാനം. കടലാസില്‍ സെമിയില്‍ സ്ഥാനം ഉറപ്പിച്ച് വന്നവര്‍ക്ക് പക്ഷേ കളത്തില്‍ അടിതെറ്റുന്നതാണ് കണ്ടത്. വമ്പന്‍ പേരുകാരുള്ള ബാറ്റിംഗ്‌നിര ടീം സ്‌കോര്‍ 200 കടത്താന്‍ പാടുപെടുകയാണ്.

കളിച്ച രണ്ടു മത്സരങ്ങളിലും ഇതിന് സാധിച്ചിരുന്നില്ല. ചെന്നൈയില്‍ ഏഴുവിക്കറ്റിന് ഇന്ത്യയോട് തോറ്റ ടീം ലക്‌നൗവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 134 റണ്‍സിന്റെ കനത്ത പരാജയമാണ് വഴങ്ങിയത്.ഓപ്പണര്‍ മിച്ചല്‍ മാര്‍ഷില്‍ നിന്ന് തുടങ്ങുന്ന പ്രശ്‌നങ്ങള്‍ക്ക് ബൗളര്‍ മിച്ചര്‍ സ്റ്റാര്‍ക്കിലും പരിഹാരമാവുന്നില്ല. മറ്റൊരു വെല്ലുവിളി ചോരുന്ന കൈകളാണ്. ആറു ക്യാച്ചുകളാണ് നിലത്തിട്ടത്. ഇതില്‍ ചെപ്പോക്കിലെ വിരാട് കോഹ്ലിയുടെ ക്യാച്ചായിരുന്നു ഏറ്റവും മൂല്യമേറിയത്. അന്ന് വിജയമാണ് ഓസ്‌ട്രേലിയ കൈവിട്ടത്.

40-കാരാണ് ടീമിലധികവും ഉള്ളത്. വയസില്‍ അല്ല റണ്‍സില്‍. ഇതുവരെ ആര്‍ക്കും ഒരു അര്‍ദ്ധ സെഞ്ച്വറി പോലും കടക്കാനായില്ല എന്നത് മറ്റൊരു കൗതുകം. വാര്‍ണറും സ്മിത്തും ലംബുഷെയ്‌നും ഗ്രീനും ഫിനിഷര്‍ മാക്‌സ് വെല്ലും ബാറ്റിംഗ് മറന്നതുപോലെയാണ് കളിക്കുന്നത്. ഒരു കാലത്ത് പോണ്ടിംഗും ഗില്‍ക്രിസ്റ്റും ഹെയ്ഡനും സൈമണ്‍സും മാര്‍ക്ക് വോയും സ്റ്റീവോയും അരങ്ങുവാണിരുന്ന ബാറ്റിംഗ് നിരയാണ് ഇന്ന് വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുന്നത്.

മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, ആദം സാംപ എന്നിവരടങ്ങുന്ന ലോകോത്തര ബൗളിംഗ് നിരയ്‌ക്ക് റണ്ണൊഴുക്ക് തടയാനേ ആവുന്നില്ല. പരിക്കേറ്റ അലക്‌സ് ക്യാരി ടീമിലേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്തകള്‍ ശുഭ സൂചനയാണെങ്കിലും പരിഹരിക്കാതെ നീളുന്ന വലിയ പ്രശ്‌നങ്ങളാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ വലിയ ദൗര്‍ബല്യം.

ഏകദിന ലോകകപ്പില്‍ ആദ്യ ജയം തേടിയാണ് ഇന്ന് ഓസ്‌ട്രേലിയയും ശ്രീലങ്കയും ഇറങ്ങുന്നത്. ലങ്കയോടും തോറ്റാല്‍ ഓസീസിന്റെ സെമി പ്രതീക്ഷകള്‍ക്ക് അവസാനിക്കും.നായകന്‍ ദുസന്‍ ഷനക പരിക്കേറ്റ് പുറത്തായതോടെ കുശാല്‍ മെന്‍ഡിസാവും ലങ്കയെ നയിക്കുക. ലോകകപ്പില്‍ ഏറ്റുമുട്ടിയ പതിനൊന്ന് കളിയില്‍ എട്ടിലും ജയിച്ച?ത് ഓസീസാണെങ്കിലും ഇപ്പോഴത്തെ ഫോമില്‍ അതിന് സാധിക്കുമോ എന്നുള്ളത് കണ്ടുതന്നെ അറിയണം. പക്ഷേ ഇപ്പോഴും കങ്കാരുകള്‍ തിരിച്ചുവരവിനുള്ള കരുത്തുണ്ടെന്ന് പറയുന്നവരും ചുരക്കമല്ല. അതിനവര്‍ തിരിച്ചുവരവുകളുടെ ഒരിപിടി കഥകളും നിരത്തുന്നു.

Tags: australiaCricket world cupWC2023
Share
Tweet
SendShare

More News from this section

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

Latest News

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies