ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ശക്തമാകുന്നതോടെ ലേസർ ആയുധങ്ങൾ വിന്യസിക്കാനുള്ള നീക്കവുമായി ഇസ്രായേൽ പ്രതിരോധ സേന . ഇസ്രയേലിലേക്കു വരുന്ന റോക്കറ്റുകളും മിസൈലുകളും ഫൈബർ ലേസർ ഉപയോഗിച്ച് നശിപ്പിക്കാൻ കഴിയുന്ന അയൺ ബീം പ്രയോഗിക്കാനാണ് സാദ്ധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇസ്രായേൽ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക . ഇസ്രായേൽ സൈന്യം ഇപ്പോൾ അയൺ ബീമിന്റെ വിന്യാസം ത്വരിതപ്പെടുത്തുകയും പരീക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്യുകയാണെന്ന് പ്രാദേശിക ഇസ്രായേൽ മാദ്ധ്യമങ്ങൾ പറയുന്നു.
2021 ജൂണിൽ വിമാനങ്ങളിൽ സ്ഥാപിച്ച കരുത്തുറ്റ ലേസർ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകളെ ഇസ്രയേൽ തകർത്തിരുന്നു. 100 ശതമാനം വിജയമായിരുന്നു ഈ സംവിധാനം. ഇതിൽ ഉപയോഗിച്ചതു പോലെ 100 കിലോവാട്ട് പവറുള്ള കരുത്തേറിയ ലേസറാകും പുതിയ സംവിധാനത്തിലും ഉപയോഗിക്കുക. 20 കിലോമീറ്റർ വരെയാകും ഇതിന്റെ റേഞ്ച്