കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് പിടിയിൽ. പൂങ്കാവ് സ്വദേശി ഇസ്മെയിലാണ് പിടിയിലായത്. സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട പതിനാലുകാരിയെ പലയിടങ്ങളിൽ പലപ്പോഴായി ബലാത്സംഗം ചെയ്തെന്നാണ് പരാതി. കഴിഞ്ഞ 6 മാസത്തിനിടെ പലപ്പോഴായി പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പോലീസ് അറിയിച്ചു.
സ്നാപ് ചാറ്റ് വഴി പെൺകുട്ടിയെ പരിചയപ്പെട്ട 24-കാരൻ സൗഹൃദം നടിക്കുകയും പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ബലാത്സംഗം നടന്ന വിവരം പെൺകുട്ടി തന്നെയാണ് പുറത്തറിയിച്ചത്. സംഭവം പുറത്ത് അറിഞ്ഞതോടെ പെൺകുട്ടിയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പഴയങ്ങാടി പോലീസ് അറിയിച്ചു.