തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ 1.20 കോടി വിലമതിക്കുന്ന സ്വർണം പിടികൂടി. രണ്ട് വിമാനങ്ങളിലെത്തിയവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി സൈദലവി, തമിഴ്നാട് സ്വദേശി റിയാസ് അഹമ്മദ്, മാവേലിക്കര സ്വദേശി ഷിനാസ് എന്നിവരാണ് പിടിയിലായത്.
സംസ്ഥാനത്ത് നിരവധി സ്വർണക്കടത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് കണ്ണൂർ വിമാനത്താവളത്തിൽ 57 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ വടകര സ്വദേശിയിൽ നിന്നാണ് 952.5 ഗ്രാം സ്വർണം പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പേസ്റ്റ് രൂപത്തിൽ നാല് ഗുളികകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.