തിരുവനന്തപുരം: നേമത്ത് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. ദീപക് എന്നയാളാണ് ആക്രമണം നടത്തിയത്. യുവതിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് കുത്തിയതിന് ശേഷം ഇയാൾ സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചു. രമ്യാ രാജൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ നാല് വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക്യുവതിയോട് ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല. ഇതിനെ തുടർന്നാണ് വീട്ടിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് ദീപക് ആക്രമണം നടത്തിയത്.
ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രമ്യയുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേമം പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.














