മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വാർത്തകളിൽ നിറയുമ്പോഴാണ് മൃഗങ്ങൾ തമ്മിലുള്ള ഒരു സംഘർഷം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സംഭവം നടക്കുന്നത് അങ്ങ് ഓസ്‌ട്രേലിയയിലാണ്. തന്റെ നായ്‌ക്കളുമായി പ്രഭാത സവാരിക്കായി ഇറങ്ങിയ ഒരാളുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ കാഴ്‌ച്ചക്കാരെ ഞെട്ടിപ്പിക്കുന്നത്. പ്രഭാതസവാരിക്കിടയിൽ രണ്ടു നായ്‌ക്കളിൽ ഒന്നായ ഹാച്ചിയെ കാണാതാവുകയാണ്. ഇത് മനസ്സിലാക്കിയ ആ ഓസ്‌ട്രേലിയക്കാരൻ നായയെ തേടി കുറച്ചു ദൂരം പോയപ്പോഴാണ് തന്റെ നായയെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്ന കങ്കാരുവിനെ കാണുന്നത്. കങ്കാരുവിന്റെ രണ്ട് കൈകളിലും അകപ്പെട്ട് ശ്വാസം മുട്ടുന്ന നായയെ വീഡിയോയിൽ കാണാം.
Man Fights Kangaroo That was Trying to Drown his Dog:
This guy filmed himself in an Australian river trying to get a 7-foot Kangaroo to get off of his dog, which was having trouble breathing.
As the guy heads into the water you can hear him say ” “I’m going to punch you… pic.twitter.com/8pEHnBBvfB
— Brian Krassenstein (@krassenstein) October 15, 2023
“>
ആദ്യം എന്തു ചെയ്യണമെന്ന് അറിയാതെ ആ മനുഷ്യൻ ഒന്നു പതറുന്നുണ്ട്. പക്ഷേ തന്റെ നായയുടെ പിടയുന്ന ജീവൻ കണ്ടപ്പോൾ കണ്ടില്ലെന്നു നടിച്ച് മാറി നിൽക്കാനും അദ്ദേഹത്തന് കഴിഞ്ഞില്ല. പിന്നീട് ഒന്നും നോക്കാതെ വെള്ളത്തിലേക്ക് ചാടി ഇറങ്ങി കങ്കാരുവിന് നല്ലൊരു അടി കൊടുക്കുകയാണ്. ഇതോടെ നായ കങ്കാരുവിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട് നീന്തി കരയിൽ കയറി. കുറച്ചു നേരം നായയുടെ ഉടമയെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന കങ്കാരുവിനെയാണ് പിന്നീട് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കങ്കാരുക്കൾക്ക് നായ്‌ക്കളോട് പ്രത്യേക ദേഷ്യം ഉണ്ടെന്ന് തെളിയിക്കുന്ന വീഡിയോകൾ ഇതിന് മുമ്പും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഉടമസ്ഥന്റെ പെട്ടെന്നുള്ള ഇടപെടൽ ആ പാവം നായയുടെ ജീവൻ രക്ഷിച്ചെന്നും കങ്കാരുവിന് ഒരു അടിയുടെ കുറവുണ്ടായിരുന്നു എന്നുമുള്ള നിരവധി കമന്റുകളാണ് വിഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്.