ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ എന്നുള്ള കാര്യം അറിയാത്തവരായി ആരുമുണ്ടാകില്ല. ഭൂമിയിൽ നിന്ന് ശരാശരി 3,84,403 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന അതേ സമയദൈർഘ്യം കൊണ്ടു തന്നെയാണ് ചന്ദ്രൻ അതിന്റെ അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നതും. അതകൊണ്ട് തന്നെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ചന്ദ്രന്റെ ഒരു വശം മാത്രമാണ് കാണാൻ കഴിയുക. ഭൂമിയെ ചുറ്റികറങ്ങുന്ന ചന്ദ്രന്റെ ചില കൗതുകമുണർത്തുന്ന കാര്യങ്ങളറിയാം…
1. ഭൂമിയ്ക്കുള്ളത് പോലെയുള്ള അന്തരീക്ഷം ചന്ദ്രനില്ല. അതുകൊണ്ട് തന്നെ കാറ്റോ കാലാവസ്ഥയോ ചന്ദ്രനിൽ ഇല്ല. അതിനാൽ ബഹിരാകാശ യാത്രികരുടെയും ബഹിരാകാശ ഏജൻസികളുടെ പേടകങ്ങൾ ഇറങ്ങിയ പാടുകളും എന്നന്നേക്കുമായി നിലനിൽക്കും.
2. വെടിമരുന്നിന് സമാനമായ ഗന്ധമാണ് ചന്ദ്രനിൽ മുഴുവനും. സിലിക്കേറ്റ് ധാതുക്കൾ അടങ്ങിയ മൈക്രോമെറ്റോറൈറ്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാലാണ് ഈ ഗന്ധത്തിന് പിന്നിലെ കാരണം.
3. 4.5 ബില്യൺ വർഷം പ്രായമാണ് ചന്ദ്രനുള്ളത്. ഭൂമിയുടെ പ്രായത്തിന് തുല്യമാണ് ചന്ദ്രന്റെ പ്രായമെന്ന് ചുരുക്കം.
4. മണിക്കൂറുകളോളം നിലനിൽക്കുന്ന ഭൂകമ്പങ്ങൾ ചന്ദ്രനിലുണ്ടാകുന്നു. ഭൂമിയിൽ നിന്നുള്ള വേലിയേറ്റ ശക്തികളാണ് ഇതിന് പിന്നിലെ കാരണം.
5. അന്തരീക്ഷമില്ലാത്തതിനാൽ തന്നെ സൂര്യപ്രകാശത്തിനെ വിതരണം ചെയ്യാനായി വായു ഇല്ലാത്തതുകൊണ്ട് എല്ലായ്പ്പോഴും കറുത്ത ഇരുണ്ടിരിക്കുന്നു.
6. താപനിലയിൽ വൻ വ്യത്യസമാണ് ചന്ദ്രനിലുണ്ടാകുന്നത്. ഭൂമിയിലെ പകൽ സമയങ്ങളിൽ 127 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി കാലങ്ങളിൽ മൈനസ് 173 ഡിഗ്രി വരെയും താപനില വ്യത്യാസപ്പെടുന്നു.
7. ചന്ദ്രന്റെ ധ്രുവങ്ങളിൽ ഗർത്തങ്ങളുടെ നിഴൽ ഏൽക്കുന്ന പ്രദേശങ്ങളിൽ വാട്ടർ ഐസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന സംശയത്തിലേക്ക് നയിക്കുന്നു. ചന്ദ്രനിലെ ഉപരിതലത്തിൽ കണ്ടെത്തിയിട്ടുള്ള ഓക്സൈഡുകളും ഈ സംശയം വർദ്ധിപ്പിക്കുന്നു. ഓക്സിജനുമായി കൂടിച്ചേരുമ്പോഴാണ് ഓക്സൈഡുകൾ രൂപപ്പെടുന്നത്. ഓക്സിജന് ഉത്പാദിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നവയാണ് ഐസ് വാട്ടർ
8. ഉപരിതലത്തിലെ ഗുരുത്വാകർഷണശക്തി ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്നതിന്റെ പതിനേഴ് ശതമാനമാണ്. അതുകൊണ്ടാണ് ചന്ദ്രനിൽ വസ്തുക്കൾക്ക് ഭാരം കുറയുമെന്ന് പറയുന്നത്. മനുഷ്യൻ പറന്ന് നടക്കുമെന്ന് പറയുന്നതിന് പിന്നിലെ രഹസ്യവും ഇതാണ്.
9. സൂര്യനെയും ഭൂമിയെയും അപേക്ഷിച്ച് ചന്ദ്രന്റെ സ്ഥാനം ഒരോ മാസവും മാറുന്നു.
10. ഭൂമിയെ ചുറ്റിയുള്ള ഒരു ഭ്രമണപഥം പൂർത്തിയാക്കാൻ ചന്ദ്രൻ ഏകദേശം 27.3 ദിവസമെടുക്കും. ഈ കാലയളവ് ‘സൈഡീരിയൽ മാസം’ അല്ലെങ്കിൽ ‘ചന്ദ്ര മാസം’ എന്നാണ് അറിയപ്പെടുന്നത്.
11. ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു.
12. ഗ്രഹങ്ങളുെട ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ അഞ്ചാം സ്ഥാനവും ഭാരം കൊണ്ടും വ്യാസം കൊണ്ടും ആദ്യ സ്ഥാനം ചന്ദ്രന് തന്നെയാണ്.