ഹമാസിനെ വാഴ്‌ത്തേണ്ട; പോസ്റ്റുകൾ പങ്കുവെച്ചാൽ പണി കിട്ടും; ഭീകരവാദത്തിനെതിരെ ആഗോളതലത്തിൽ നിരീക്ഷണമേർപ്പെടുത്തി മെറ്റ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസിനെ വാഴ്‌ത്തേണ്ട; പോസ്റ്റുകൾ പങ്കുവെച്ചാൽ പണി കിട്ടും; ഭീകരവാദത്തിനെതിരെ ആഗോളതലത്തിൽ നിരീക്ഷണമേർപ്പെടുത്തി മെറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 04:12 pm IST
FacebookTwitterWhatsAppTelegram

ഹമാസ് അനുകൂല പോസ്റ്റുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മെറ്റ. ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഫേസ്ബുക്കിൽ പങ്കുവെക്കുന്നതിന് താത്കാലിക  മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. പ്രദേശത്തെ ആളുകളെ ബാധിക്കും വിധത്തിലുള്ള ഉള്ളടക്കങ്ങൾ പുറംലോകത്തെ അറിയിക്കുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.

യുദ്ധം നടക്കുന്ന പ്രദേശത്തുള്ള ആളുകൾക്ക് മാത്രമാണ് ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച പോസ്റ്റ് പങ്കിടാൻ കഴിയൂ. അവരുടെ ഫ്രണ്ട്‌സിനും ഫോളോവേഴ്‌സിനും മാത്രമാകും കമന്റ് ചെയ്യാൻ കഴിയൂ. ഹമാസിനെ വാഴ്‌ത്തും വിധത്തിലുള്ള യാതൊന്നും ആരും പോസ്റ്റ് ചെയ്യാൻ പാടില്ലെന്നും മെറ്റ വ്യക്തമാക്കി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മെറ്റയ്‌ക്ക് കീഴിലുള്ള എല്ലാ സോഷ്യൽ മീഡിയ ആപ്പുകൾക്കും ഇത് ബാധകമാണ്. കൊടും ഭീകരത സോഷ്യൽ മീഡിയ ആപ്പുകൾ വഴി വളർത്താൻ അനുവദിക്കില്ലെന്ന സന്ദേശമാണ് മെറ്റ പങ്കുവെക്കുന്നത്. ലോകമെമ്പാടും ഈ നിർദ്ദേശങ്ങൾ ബാധകമാണ്.

ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട ഉള്ളടക്കം സൃഷ്ടിക്കുന്നതിനായി മെറ്റ നടപ്പിലാക്കിയ മറ്റ് താത്കാലിക മാറ്റങ്ങൾ:-

* യുദ്ധവുമായി ബന്ധപ്പെട്ട പുതിയ പോസ്റ്റുകൾ പങ്കുവെക്കുമ്പോൾ എല്ലാവർക്കും കമന്റ് ചെയ്യാനുള്ള അവസരം ലഭിക്കില്ല. യുദ്ധത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നവർക്കോ അല്ലെങ്കിൽ ആ പ്രദേശത്തുള്ളവർക്കോ മാത്രമാകും പോസ്റ്റ് പങ്കുവെക്കാൻ കഴിയുക. അവരുടെ സുഹൃത്തുക്കൾക്കും അല്ലെങ്കിൽ അവരെ ഫോളോ ചെയ്യുന്നവർക്കും മാത്രമാണ് കമന്റ് ചെയ്യാൻ കഴിയൂ.
* കമന്റുകൾ കൂട്ടത്തോടെ നീക്കം ചെയ്യാം. പോസ്റ്റ് ഫീഡിൽ വരുമ്പോൾ ഒന്നോ രണ്ടോ കമന്റ് കാണാൻ കഴിഞ്ഞിരുന്നു. എന്നാൽ താത്കാലികമായി ഈ സേവനം നിർത്തലാക്കി.
* പ്രദേശത്തുള്ള ജനങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ ‘ലോക്ക് യുവർ പ്രൊഫൈൽ’ ഓപ്ഷനിലേക്ക് സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യത മെച്ചപ്പെടുത്തുന്നതിനായി ഈ ഓപ്ഷൻ ഓൺ ചെയ്യാവുന്നതാണ്.

ഇതിന് പുറമേ ആഗോള തലത്തിൽ തന്നെ മെറ്റ വൻ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹീബ്രു, അറബി ഭാഷകൾ സംസാരിക്കുന്നവരുൾപ്പെടെയുള്ള വിദഗ്ധരുടെ സംഘത്തെയാണ് കമ്പനി നിയമിച്ചിരിക്കുന്നത്. സംഘർഷം തുടങ്ങിയത് മുതൽ മെറ്റയുടെ നയങ്ങൾ ലംഘിച്ച 7,95,000-ലധികം ഉള്ളടക്കങ്ങളാണ് നീക്കം ചെയ്തത്.

Tags: Hamasmeta
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies