ശരീരഭാരം കുറയ്ക്കാനായി പല വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടവരാകും നമ്മളിൽ ഭൂരിഭാഗവും. എന്നാൽ വളരെ ലളിതമായി ശരീരഭാരം ക്രമീകരിക്കാൻ കഴിയും. കായിക താരങ്ങൾ വർക്കൗട്ടിന് മുൻപ് കുടിക്കുന്ന കിടിലൻ പാനീയം കഴിച്ച് നോക്കൂ..
ചൂടു കട്ടൻ കാപ്പിയിൽ പച്ചമുട്ട ചേർത്ത് കഴിക്കുന്നതാണ് സംഭവം. ഈ പാനീയം കുടിക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയത് കനേഡിയൻ മെൻസ് ബാസ്ക്കറ്റ് ബോൾ ടീമീന്റെ പോഷകാഹാര വിദഗ്ധാനണ്. ഹംഗറി, വിയറ്റ്നാം, സ്കാൻഡിനേവിയ മുതലായ രാജ്യങ്ങളിൽ നൂറ്റാണ്ടുകളായി മുട്ട ചായ കുടിക്കുന്ന പതിവുണ്ട്.
മുട്ട വേവിക്കാതെ കഴിക്കുന്നത് സാൽമൊണല്ല മുതലായ ബാക്ടീരിയകൾ പെരുകാൻ കാരണമാകും. എന്നാൽ ചൂടു കാപ്പിയിൽ മുട്ട ചേർക്കുന്നത് സുരക്ഷിതമാണ്. കാരണം കാപ്പിയുടെ ചൂടിൽ ബാക്ടീരിയകൾ നശിക്കുന്നു. മുട്ട വേവിക്കാൻ 160 ഡിഗ്രി താപനില വേണം. കാപ്പിയുണ്ടാക്കാൻ 200 ഡിഗ്രിയും. ഈ ഉയർന്ന ചൂടിൽ മുട്ട ചേർക്കുന്നത് സുരക്ഷിതമാണ്. കൂടാതെ മുട്ടയുടെ മഞ്ഞയിൽ അടങ്ങിയ പോഷകങ്ങളും ഗുണം ചെയ്യും.
മുട്ട ചേർത്ത കാപ്പി ഊർജ്ജം നൽകുന്നതിനൊപ്പം ശാരീരിക ക്ഷമത കൂട്ടുന്നു.ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുവെന്നും ടീം ഡയറക്ടർ മാർക് ബക്സ് പറയുന്നു. അതുകൊണ്ട് തന്നെ വളരെ സുരക്ഷിതമായ മുട്ട ചായ കുടിച്ച് ശരീരഭാരം കുറയ്ക്കാവുന്നതാണ്.
എഗ്ഗ് കോഫി എങ്ങനെ തയ്യാറാക്കാം?
ചേരുവകൾ:
* 2 ടേബിൾസ്പൂൺ വറുത്ത കാപ്പി പൊടി
* ചൂടുവെള്ളം
* 2 -മുട്ടയുടെ മഞ്ഞക്കരു
* 2 ടീസ്പൂൺ കണ്ടൻസ്ഡ് മിൽക്ക്
* 8-10 തുള്ളി -വാനില എസ്സെൻസ്
തയ്യാറാക്കുന്ന വിധം:
* കോഫി ഫിൽട്ടറിൽ ചൂടുവെള്ളം നിറച്ച് 10 മിനിറ്റ് വയ്ക്കുക.
* ചൂടുവെള്ളം നിറച്ച ഒരു പാത്രത്തിലേക്ക് കാപ്പി തയ്യാറാക്കാൻ ഉദ്ദേശിക്കുന്ന ഗ്ലാസ് ഇറക്കി വെക്കുക.
* മറ്റൊരു പാത്രത്തിൽ, മുട്ടയുടെ മഞ്ഞക്കരു (വെയിലത്ത് വെച്ച മുട്ടകൾ) ചേർക്കുക, തുടർന്ന് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക.
* ഇതേ ബൗളിൽ വാനില എസ്സെൻസ് ചേർത്ത് എഗ്ഗ് ബീറ്റർ ഉപയോഗിച്ച് 10 മിനിറ്റ് നേരം ഇളക്കുക.
* മുട്ട നന്നായി പതിപ്പിക്കുക.
* മറ്റൊരു ഗ്ലാസിൽ, ആദ്യം കാപ്പി ഒഴിക്കുക, തുടർന്ന് പതപ്പിച്ച മുട്ടയും ചേർക്കുക.















