കാപ്പിയും, പലഹാരവും കണ്ടപ്പോൾ അടിതെറ്റി വീണ ഹമാസ് ഭീകരർ ; കാപ്പി കൊടുത്തും , കുക്കികൾ നൽകിയും ഹമാസ് ഭീകരരെ വരുതിയിലാക്കി 65 കാരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാപ്പിയും, പലഹാരവും കണ്ടപ്പോൾ അടിതെറ്റി വീണ ഹമാസ് ഭീകരർ ; കാപ്പി കൊടുത്തും , കുക്കികൾ നൽകിയും ഹമാസ് ഭീകരരെ വരുതിയിലാക്കി 65 കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 09:01 pm IST
FacebookTwitterWhatsAppTelegram

ടെൽ അവീവ് : ഹമാസിന്റെ തോക്കുകളുടെയും ഗ്രനേഡുകളുടെയും മുൻപിൽ പതറാതെ നിന്ന 65 കാരിയുടെ അതിജീവനത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . റേച്ചൽ എഡ്രി എന്ന വനിത 20 മണിക്കൂറുകളാണ് ഭീകരർക്കു മുൻപിൽ പതറാതെ നിന്നത്.യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രായേൽ സന്ദർശന വേളയിൽ അദ്ദേഹത്തെ കാണാൻ ക്ഷണിക്കപ്പെട്ട നിരവധി ഇസ്രായേലികളിൽ ഒരാളായിരുന്നു അവർ.

ഈ മാസം ആദ്യമാണ് റേച്ചൽ എഡ്രിയെയും ഭർത്താവ് ഡേവിഡിനേയും ഹമാസ് ഭീകരർ സ്വന്തം വീട്ടിൽ ബന്ദികളാക്കിയത്. തോക്കുകളും ഗ്രാനെഡുകളുമായി വന്ന അവർക്ക് റേച്ചൽ എഡ്രി കാപ്പിയും മൊറോക്കൻ കുക്കീസും വിളമ്പി . പോലീസ് വന്ന് അവരെ കൊല്ലുന്നതുവരെ സന്തോഷിപ്പിച്ചു നിർത്തി .മാത്രമല്ല അവരോട് തങ്ങളെ അറബി പാഠങ്ങൾ പഠിപ്പിക്കാനും പറഞ്ഞു.

“അവർക്ക് വിശക്കുന്നുണ്ടെങ്കിൽ അവർ ദേഷ്യപ്പെടുമെന്ന് എനിക്കറിയാമായിരുന്നു . എനിക്ക് ഇൻസുലിൻ കുത്തിവയ്‌ക്കണമെന്ന് ഞാൻ അവരോട് പറഞ്ഞു, എനിക്ക് പോലീസ് ഓഫീസർമാരായ മക്കളുണ്ടെന്നത് അവർ അറിയാതിരിക്കാൻ ഞാൻ ശ്രമിച്ചു . ഞാൻ അവർക്ക് പാനീയങ്ങളും വാഗ്ദാനം ചെയ്തു,” ,” റേച്ചൽ പറഞ്ഞു.

പോലീസ് ഓഫീസറായ റേച്ചലിന്റെ മകൻ വീട്ടിലേക്ക് എത്തുമ്പോൾ കാണുന്ന കാഴ്ച, സായുധരായ ഭീകരർ തന്റെ മാതാപിതാക്കളെ ബന്ദികളാക്കി വെച്ചിരിക്കുന്നതാണ്. തന്റെ വീട്ടിൽ അഞ്ച് ബന്ദികളുണ്ടെന്ന് റേച്ചൽ മകനോട് തന്റെ അഞ്ച് വിരലുകൾകൊണ്ട് ആംഗ്യം കാണിച്ചു. പിന്നീട് സ്‌പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്‌റ്റിക്‌സ് (സ്വാറ്റ്) സംഘം ഇവരെ മോചിപ്പിക്കാനും ഭീകരരെ വധിക്കാനുമുള്ള പദ്ധതികൾ തയാറാക്കി.

“ഇത് ജീവിതത്തിന്റെയും മരണത്തിന്റെയും പ്രശ്നമാണെന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് തന്നെ ഞാൻ നിങ്ങളെ ഹീബ്രു പഠിപ്പിക്കും, നിങ്ങൾ എന്നെ അറബിയും പഠിപ്പിക്കണം എന്നൊക്കെ ഞാൻ അവരോട് പറഞ്ഞു കൊണ്ടിരുന്നു ,”- റേച്ചൽ പറഞ്ഞു.

ഒടുവിൽ അർദ്ധരാത്രിക്ക് ശേഷമെത്തിയ സൈനിക സംഘമാണ് ഭീകരരെ വധിച്ച് ദമ്പതികളെ രക്ഷപ്പെടുത്തിയത് .

Tags: israelhamaz
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies