ഹിറ്റ്മാന്‍ തുടക്കമിട്ടു കിംഗ് പൂര്‍ത്തിയാക്കി:കടുവകളെ തല്ലി മെരുക്കി ഇന്ത്യക്ക് നാലാം ജയം; വിരാടിന് 48-ാം സെഞ്ച്വറി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിറ്റ്മാന്‍ തുടക്കമിട്ടു കിംഗ് പൂര്‍ത്തിയാക്കി:കടുവകളെ തല്ലി മെരുക്കി ഇന്ത്യക്ക് നാലാം ജയം; വിരാടിന് 48-ാം സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 09:37 pm IST
Facebook
Twitter
WhatsAppTelegram

പൂനെ; ബൗളര്‍മാര്‍ ഒരുക്കിയ വേദിയില്‍ ബാറ്റര്‍ അഴിഞ്ഞാടിയപ്പോള്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം. 50 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ കടുവകള്‍ ഉയര്‍ത്തിയ 257 റണ്‍സ് വിജയ ലക്ഷ്യം മറികടന്നത്. ലോകകപ്പിലെ നാലാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഹിറ്റ്മാന്‍ തുടക്കമിട്ട ബാറ്റിംഗ് വെടിക്കെട്ട് ശുഭ്മാന്‍ ഗില്ലും വിരാട് കോഹ്ലിയും ചേര്‍ന്നു പൂര്‍ത്തിയാക്കുകയായിരുന്നു. എറിയാനെത്തിയവരെല്ലാം തല്ലുവാങ്ങിയ മത്സരത്തില്‍ ഒരു ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കും മറുപടിയുണ്ടായിരുന്നില്ല.

ലോക ക്രിക്കറ്റില്‍ ഒരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ എഴുതി ചേര്‍ത്താണ് കോഹ്ലി ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന താരം ഏകദിന കരിയറിലെ 48-ാം സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 25,957 റണ്‍സെന്ന മഹേലയുടെറെക്കോര്‍ഡ് മറികടന്ന താരം 26,0000 അന്താരാഷ്‌ട്ര റണ്‍സെന്ന റെക്കോര്‍ഡും കൈയെത്തിപ്പിടിച്ചു. 41.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയം കൊയ്തത്. 48-ാം സെഞ്ച്വറി പൂർത്തിയാക്കിയ താരത്തിന് ഇനി സച്ചിന്റെ റെക്കോർഡിനൊപ്പമെത്താൻ ഒരു ശതകം അകലമെയുള്ളു. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 78-ാം സെഞ്ച്വറിയാണ് കോഹ്ലി  ഇന്ന് പൂർത്തിയാക്കിയത്.

97 പന്തില്‍ 4 സിക്‌സും 6 ഫോറും സഹിതമാണ് കോഹ്ലി 103 റണ്‍സ് നേടിയത്. 40 പന്തില്‍ 48 റണ്‍സെടുത്ത നായകന്‍ രോഹിതും 55 പന്തില്‍ 53 റണ്‍സെടുത്ത ഗില്ലും ആരാധകര്‍ക്ക് വിരുന്നൊരുക്കിയാണ് കളം വിട്ടത്.19 റണ്‍സെടുത്ത ശ്രേയസ് അയ്യറാണ് പുറത്തായ മറ്റൊരു ബാറ്റര്‍. 34 റണ്‍സുമായി രാഹുലും കോഹ്‌ലിക്കൊപ്പം പുറത്താകാതെ നിന്നു. ജഡേജയാണ് കളിയിലെ താരം.

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെ 256ൽ ഒതുക്കിയത്. ജസ്പ്രീത് ബുമ്ര, ജഡേജ,സിറാജ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ഷാര്‍ദുല്‍ താക്കൂറിനും കുല്‍ദീപ് യാദവിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ തന്‍സിദ് ഹസനും ലിറ്റണ്‍ ദാസും ചേര്‍ന്ന് നല്‍കിയത്. 93 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 51 റണ്‍സിന് തന്‍സിദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. 66 റണ്‍സെടുത്ത ലിറ്റണ്‍ ദാസും 38 റണ്‍സെടുത്ത മുഷ്ഫീഖര്‍ റഹീം 46 റണ്‍സെടുത്ത മുഹമ്മദുള്ളയുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

ആദ്യ വിക്കറ്റിന് പിന്നാലെ പതറിയ ബംഗ്ലാദേശിന് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഷാന്റോയെ (8) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. മെഹിദി ഹസന്‍ മിറാസിനെ സിറാജിന്റെ പന്തില്‍ കെഎല്‍ രാഹുല്‍ ഉഗ്രന്‍ ക്യാച്ചിലൂടെ പുറത്താക്കി. ലിറ്റണ്‍ ദാസിനെ ജഡേജ ഗില്ലിന്റെ കൈയിലെത്തിച്ചതോടെ ബംഗ്ലാദേശ് നാലിന് 137 എന്ന നിലയിലായി.

പിന്നീട് തൗഹിദ് ഹൃദോയ് (16) മുഷ്ഫിഖര്‍ റഹീം (38) സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹൃദോയിയ പുറത്താക്കി ഷാര്‍ദുല്‍ താക്കൂര്‍ കൂട്ടുക്കെട്ട് പൊളിച്ചു. മുഷ്ഫിഖറിനെ ബുമ്ര പോയിന്റില്‍ ജഡേജയുടെ കൈയിലെത്തിച്ചു. എന്നാല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് മഹ്‌മുദുള്ള ടീമിനെ 240 കടത്തി. 36 പന്തുകള്‍ നേരിട്ട മഹ്‌മുദുള്ള മൂന്ന് വീതം സിക്സും ഫോറും നേടി. ബുമ്രയുടെ ഉഗ്രന്‍ .യോര്‍ക്കറില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മുസ്തഫിസുര്‍ റഹ്‌മാന്‍ (1), ഷൊറിഫുള്‍ ഇസ്ലാം (7) പുറത്താവാതെ നിന്നു.

 

Tags: cricketVirat KholiWORLD CUPWC2023
Share
Tweet
SendShare

More News from this section

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

Latest News

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies