ദീർഘായുസ് സ്വപ്‌നം കാണുന്നവരാണോ? 'കറിവേപ്പില ചായ' ശീലമാക്കൂ, ഈ ഗുണങ്ങൾ നേടൂ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദീർഘായുസ് സ്വപ്‌നം കാണുന്നവരാണോ? ‘കറിവേപ്പില ചായ’ ശീലമാക്കൂ, ഈ ഗുണങ്ങൾ നേടൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 07:18 am IST
FacebookTwitterWhatsAppTelegram

മലയാളിക്ക് ഒഴിച്ചുകൂടാനാകത്ത ഒന്നാണ് കറിവേപ്പില. എല്ലാ കറികളിലെയും സ്ഥിരം സാന്നിധ്യം. രുചിയുടെ പ്രഭവ കേന്ദ്രം. എന്നാൽ കറിവേപ്പില ചായയെ കുറിച്ച് കേട്ടിട്ടുണ്ടോ?

അതെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധാലുവാണെങ്കിൽ കറിവേപ്പില ചായ കുടിക്കാൻ മറക്കരുത്. ആയുർവേദ ചികിത്സാവിധികൾ പ്രകാരം ചെറുതും വലുതുമായ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയായി കറിവേപ്പില ഉപയോഗിച്ചുവരുന്നു. നമ്മുടെ നാട്ടിൽ പ്രചാരത്തിലിലെങ്കിലും ദക്ഷിണേന്ത്യയിൽ പ്രസിദ്ധിയാർജിച്ചതാണ് കറിവേപ്പില ചായ. കുറച്ച് കറിവേപ്പില മാത്രം വെച്ച് അടിപൊളി കറിവേപ്പില ചായ തയ്യാറാക്കാവുന്നതാണ്.

രുചികരമായ കറിവേപ്പില ചായ നൽകുന്ന ഗുണങ്ങൾ

1) ദഹനം മെച്ചപ്പെടുത്തുന്നു:– കറിവേപ്പിലയിൽ ദഹന എൻസൈമുകളും മൃദുവായ പോഷകഗുണങ്ങളും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ദഹനത്തെ മെച്ചപ്പെടുത്താൻ കറിവേപ്പില ചായയ്‌ക്ക് കഴിയും. മലബന്ധം അകറ്റാനും ഗ്യാസ്ട്രബിൾ പരിഹരിക്കാനും ഉത്തമമാണ് ഇത്.

2) രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു:- പ്രമേഹം അലട്ടുന്നവർക്ക് കണ്ണുമടച്ച് കറിവേപ്പില ചായ കുടിക്കാവുന്നതാണ്. ഈ ചായ ശീലമാക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്‌ക്കാൻ സഹായിക്കും.
ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ടാങ് സെന്റർ ഫോർ ഹെർബൽ മെഡിസിൻ റിസർച്ചിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.

3) ഓക്കനം കുറയ്‌ക്കുന്നു:- ഗർഭിണികളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ഓക്കാനം അല്ലെങ്കിൽ ഛർദ്ദി. ഇതിനുള്ള പരിഹാരമാണ് കറിവേപ്പില ചായ. യാത്രയ്‌ക്കിടയിൽ ഛർദ്ദിക്കുന്ന ശീലമുള്ളവരാണെങ്കിൽ അവർക്കും ഇത് അനുയോജ്യം. യാത്രയ്‌ക്ക് മുൻപോ യാത്രയ്‌ക്കിടയിലോ കറിവേപ്പില ചായ കുടിക്കാവുന്നതാണ്.

4) രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് കറിവേപ്പില. ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കറിവേപ്പിലകളിൽ ഫിനോലിക്‌സുകളുടെയും ആന്റിഓക്സിഡന്റ് ഗുണങ്ങളുടെയും ഗണ്യമായ അളവ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ സഹായിക്കും. കറിവേപ്പില ചായ കുടിക്കുന്നതിലൂടെ ചർമ്മ കോശങ്ങളിലെ ഫ്രീ റാഡിക്കലുകളെ പുറന്തള്ളാൻ സഹായിക്കും.

5) സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു:- കറിവേപ്പിലയക്ക് പ്രത്യേകമായൊരു ഗന്ധമുണ്ട്. ഈ ഗന്ധം ശരീരത്തിലെ ഞരമ്പുകൾക്ക് വിശ്രമം നൽകുന്നു. സമ്മർദ്ദം ഒഴിവാക്കാൻ അത്യുത്തമമാണ് കറിവേപ്പില ചായ. ജോലി സമയത്തോ മറ്റോ അമിതമായി ക്ഷീണം തോന്നുന്ന അവസ്ഥയിൽ ഈ ചായ കുടിച്ചാൽ പിന്നെ എല്ലാം റെഡിയായി. ക്ഷണനേരത്ത് ക്ഷീണവും സമ്മർദ്ദവും പമ്പ കടക്കും.

ഇത്രയധികം ഗുണങ്ങളുള്ള കറിവേപ്പില ചായ ഒന്ന് തയ്യാറാക്കി നോക്കാൻ തോന്നുന്നവർക്കായി, കറിവേപ്പില ചായ ഉണ്ടാക്കേണ്ടത് ഇങ്ങനെ..

25 മുതൽ 30 വരെ കറിവേപ്പിലകൾ ശുദ്ധജലത്തിൽ കഴുകുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. നന്നായി തിളച്ചതിന് ശേഷം അടുപ്പത്തത്ത് നിന്നിറക്കി കറിവേപ്പിലകൾ തിളച്ച വെള്ളത്തിലേക്ക് ചേർക്കുക. വെള്ളത്തിന്റെ നിറം മാറുന്നത് വരെ ഇലകൾ വെള്ളത്തിൽ ഇട്ടുവെക്കണം. പിന്നാലെ ചായ അരിച്ചെടുത്ത് കപ്പിലേക്ക് പകർത്തി ഒഴിക്കുക. മധുരം വേണമെന്നുള്ളവർക്ക് തേൻ ചേർക്കാവുന്നതാണ്. ഒരു കപ്പ് കറിവേപ്പില ചായയ്‌ക്കൊപ്പമാകട്ടെ   ഇനിയുള്ള ദിനങ്ങൾ.

Tags: benefitscurry leaf tea
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies