പ്രശസ്ത നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ മാതാവ് ഉമാ ഗോപാലസ്വാമി അന്തരിച്ചു. ഇന്നലെ രാവിലെ ആയിരുന്നു അന്ത്യം. ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയായിരുന്നു അന്ത്യകർമ്മങ്ങൾ പൂർത്തിയായത്. അമ്മയുടെ വിയോഗ വാർത്ത ഇൻസ്റ്റഗ്രാമിലൂടെയാണ് നടി അറിയിച്ചത്.
‘എല്ലാ സന്തോഷങ്ങളും നൽകിയ അമ്മ ഞങ്ങളെ വിട്ടുപോയ വിവരം അഗാധമായ ദുഃഖത്തോടെ നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു. ഞങ്ങളുടെ വസതിയിൽ വച്ച് വൈകിട്ട് 3.15 ഓടെ അന്ത്യകർമ്മങ്ങൾ പൂർത്തിയായി’. മാതാവിന്റെ ചിത്രം പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി കുറിച്ചു. കലാകാരനായ എം.കെ. ഗോപാലസ്വാമിയാണ് താരത്തിന്റെ പിതാവ്.
അരയന്നങ്ങളുടെ വീട് എന്ന മലയാള ചിത്രത്തിലൂടെയാണ് ലക്ഷ്മി അഭിനയ ജീവിതത്തിലേയ്‌ക്ക് കടന്നു വന്നത്. ഇപ്പോൾ അഭിനയ ജീവിതത്തിന് ഒരു ഇടവേളയെടുത്ത് നൃത്തത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുകയാണ്.















