ഹൈദരാബാദ്: പാലിക ബസാറിൽ ബാഗുകൾ വിൽക്കുന്ന കടയിൽ തീപിടിത്തം. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. മാർക്കറ്റിന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്യുന്ന കടയിലാണ് തീപിടിത്തം ഉണ്ടായത്. അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.
നിരവധി കടകൾ അടങ്ങുന്ന മാർക്കറ്റാണ് പാലിക ബസാർ. കൃത്യസമയത്ത് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായെന്നും അധികൃതർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്‌ക്കിടയാക്കിയതെന്നാണ് കരുതുന്നത്. 8-10 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്ക്.