ന്യൂഡൽഹി : നൂറാം പിറന്നാൾ ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . സോഷ്യൽ മീഡിയയിൽ പങ്ക് വച്ച പോസ്റ്റിലാണ് മോദി ആശംസകൾ അറിയിച്ചത് . ഒപ്പം വിഎസിനും ഉമ്മൻ ചാണ്ടിക്കും ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.
‘ മുൻ കേരള മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദൻ ജിയുടെ നൂറാം ജന്മദിനത്തിന് ആശംസകൾ. പതിറ്റാണ്ടുകളായി കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം പ്രവർത്തിക്കുന്നു. അദ്ദേഹവുമായുള്ള ഇടപഴകലുകൾ ഞാൻ ഓർക്കുന്നു, പ്രത്യേകിച്ചും ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കുമ്പോൾ. അദ്ദേഹവും ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ ‘ – എന്നാണ് പ്രധാനമന്ത്രി കുറിച്ചത് .മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഎസിന് പിറന്നാളാശംസകള്‍ നേര്‍ന്നിരുന്നു















