ക്ഷീണം മാറും മുൻപ് പാകിസ്താന് വമ്പൻ തിരച്ചടി; പാക് പടയെ 62 റൺസിന് പുറത്താക്കി ഓസ്‌ട്രേലിയ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്ഷീണം മാറും മുൻപ് പാകിസ്താന് വമ്പൻ തിരച്ചടി; പാക് പടയെ 62 റൺസിന് പുറത്താക്കി ഓസ്‌ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 11:08 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഏകദിന ലോകകപ്പ് മത്സരത്തിൽ പാകിസ്താനെ 62 റൺസിന് തോൽപ്പിച്ച് ഓസീസ്. ഇന്ത്യയിൽ നിന്നേറ്റ ക്ഷീണം മാറുന്നതിന് മുൻപ് പാകിസ്താന് വമ്പൻ തിരച്ചടിയാണ് ഓസ്‌ട്രേലിയ നൽകിയത്. രണ്ട് കളികൾ തോറ്റെങ്കിലും അടുത്തടുത്ത് ജയിച്ച് ഓസ്‌ട്രേലിയ ലോകകപ്പിൽ സാന്നിധ്യം അറിയിച്ചു. ഈ ജയത്തോടെ ഓസ്‌ട്രേലിയ നാലാം സ്ഥാനത്തേക്ക് എത്തി. നാലു മത്സരങ്ങളിൽനിന്ന് നാലു പോയിന്റാണ് ഓസ്‌ട്രേലിയ നേടിയത്. പാകിസ്താനും സമാനമായ പേയിന്റാണെങ്കിലും റൺറേറ്റ് അടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനത്താണ്. ടോസ് നേടിയ പാകിസ്താൻ ഓസ്ട്രേലിയക്ക് ബാറ്റിംഗ് നൽകുകയായിരുന്നു.

368 റൺസ് എന്ന ഓസീസ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്നെങ്കിലും 45.3 ഓവറിൽ 305 റൺസിന് പാകിസ്താൻ പൊരുതിവീണു. നാല് വിക്കറ്റ് വീഴ്‌ത്തിയ സ്പിന്നർ ആദം സാംപ, രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയ മാർകസ് സ്റ്റോയ്‌നിസ്, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നിവരാണ് പാകിസ്താനെ തകർത്തത്. പാക്കിസ്ഥാനായി ഓപ്പണർമാരായ അബ്ദുല്ല ഷഫീഖ് 64 (61), ഇമാം ഉൾ ഹഖ് 70 (71), മുഹമ്മദ് റിസ്വാൻ 44 (40) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാനായില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് ഉയർത്തിയത് 367 റൺസാണ്. ആദ്യ ഓവറുകളിൽ തന്നെ പാക് ബൗളർ നിരയെ നിലംപരിശാക്കുന്ന പ്രകടനമായിരുന്നു ഒാസ്‌ട്രേലിയയുടേത്. ഓപ്പണർമാരായ ഡേവിഡ് വാർണറുടെയും മിച്ചൽ മാർഷിന്റെയും സെഞ്ചറിയുടെ കരുത്തിലാണ് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് റൺമല തീർത്തത്. 124 പന്തുകളിൽ നിന്നായി ഡേവിഡ് വാർണർ 163 റൺസെടുത്ത് പുറത്തായി. 108 പന്തിൽ നിന്നും 121 റൺസാണ് മിച്ചൽ മാർഷ് സ്വന്തമാക്കിയത്.

ഓപ്പണിംഗ് വിക്കറ്റിൽ വാർണറും മാർഷും ചേർന്ന് 259 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 12.3 ഓവറിൽ ഓസീസ് 100 പിന്നിട്ടു. വാർണർ 85 പന്തുകളിൽനിന്നും മാർഷ് 100 പന്തുകളിലും സെഞ്ചറി പൂർത്തിയാക്കി. 30 ഓവർ വരെ ഓസീസ് പാക് ബൗളിംഗ് നിരയെ തീർത്തടിച്ചു. ആദ്യ വിക്കറ്റ് വീഴ്‌ത്തിയത് പേസർ ഷഹീൻ ഷാ അഫ്രീദിയായിരുന്നു.

ഓസീസിന്റെ മദ്ധ്യനിരയും വാലറ്റവും ബാറ്റിംഗിൽ ശോഭിക്കാതിരുന്നത് തിരിച്ചതിയായി. ഹാരിസ് റൗഫിന്റെ പന്തിൽ ശതാബ് ഖാൻ ക്യാച്ചെടുത്താണ് ഡേവിഡ് വാർണറെ കൂടാരം കയറ്റിയത്. മാർകസ് സ്റ്റോയ്‌നിസ് (21), ജോഷ് ഇംഗ്ലിസ് (13), മാർനസ് ലബുഷെയ്ൻ (എട്ട്), സ്റ്റീവ് സ്മിത്ത് (ഏഴ്), മിച്ചൽ സ്റ്റാർക്ക് (രണ്ട്) പുറത്തായ മറ്റ് ഓസീസ് താരങ്ങളുടെ സ്‌കോറുകൾ എന്നിങ്ങനെയാണ്. ഷഹീൻ അഫ്രീദിയുടെ അഞ്ചുവിക്കറ്റ് പ്രകടനമാണ് ഓസ്‌ട്രേലിയയുടെ മദ്ധ്യനിരയ്‌ക്ക് വിനയായത്. ഹാരിസ് റൗഫ് മൂന്നും ഉസാമ മിർ ഒന്നും വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: WORLD CUPWC2023IndiaWC2023AUS- PAKAustralia Wins
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies