ശൈത്യകാലത്ത് രാജ്യതലസ്ഥാനത്തിന് ശ്വാസം മുട്ടുന്നു; വായു മലിനീകരണം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശൈത്യകാലത്ത് രാജ്യതലസ്ഥാനത്തിന് ശ്വാസം മുട്ടുന്നു; വായു മലിനീകരണം കുറയ്‌ക്കാൻ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 01:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ശൈത്യകാലം ആരംഭിച്ചതോടെ രാജ്യതലസ്ഥാനത്തെ വായുനിലവാരം ഗണ്യമായി കുറഞ്ഞു. ഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ന് പുലർച്ചെ വായുവിന്റെ ഗുണനിലവാരം 266 ആണ് രേഖപ്പെടുത്തിയത്. ഇന്ദിരാഗാന്ധി അന്തർ ദേശീയ വിമാനത്താവളത്തിൽ വായുവിന്റെ ഗുണനിലവാരം 276 ആയി. കീർത്തി നഗറിൽ വായു ഗുണനിലവാരം 362 ആയി താഴ്ന്നു. ഇങ്ങനെ രാജ്യ തലസ്ഥാനത്തെ വായൂ നിലവാരം ഗണ്യമായി കുറയുന്നത് ആശങ്കാജനകമാണ്. വായു മലിനീകരണം കുറയ്‌ക്കാൻ വരും ദിവസങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് സർക്കാർ നീക്കം.

ക്യാൻസറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മേഖല മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ തലസ്ഥാന മേഖലയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ -II പ്രകാരം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങാൻ കേന്ദ്ര എയർ ക്വാളിറ്റി പാനൽ ഡൽഹി സർക്കാരിനോട് നിർദ്ദേശിച്ചു.

ഡൽഹിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് വാഹനങ്ങളിൽ നിന്ന് ഉയരുന്ന പുകയാണ്. ഒമ്പത് ദശലക്ഷം വാഹനങ്ങൾ നഗരത്തെ വിഷ വലയത്തിൽ ആക്കുന്നു. അതുകൊണ്ട് സ്വകാര്യ ഗതാഗതം അടിയന്തരമായി നിരുത്സാഹപ്പെടുത്താനാണ് കേന്ദ്ര എയർ ക്വാളിറ്റി പാനലിന്റെ നിർദ്ദേശം. പാർക്കിഗ് ഫീസ് ഉയർത്തിയും ഇലക്ട്രിക് ബസുകൾ, മെട്രോ ട്രെയിനുകൾ എന്നിവയുടെ സേവനങ്ങൾ വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. ആവശ്യമെങ്കിൽ രജിസ്‌ട്രേഷൻ നമ്പറുകളിലെ ഒറ്റ ഇരട്ട സംഖ്യകൾ പ്രകാരം മാത്രം നിരത്തുകളിൽ വാഹനങ്ങൾക്ക് അനുമതി നൽകാവൂ എന്നും പാനൽ ചൂണ്ടിക്കാട്ടി.

വിറകും ചാണക പിണ്ണാക്കും കത്തിക്കുമ്പോൾ ഉയരുന്ന പുകയും ഹരിയാനയിൽ അടക്കം കൃഷിഭൂമിയിൽ തീ ഇടുന്നതും, ഡീസൽ ജനറേറ്ററുകൾ, നിർമ്മാണ മേഖലയിലെ പൊടിയും അശാസ്ത്രീയ മാലിന്യ നിർമ്മാർജനവും നിയമവിരുദ്ധ വ്യാവസായങ്ങളും ഡൽഹിയിലെ വായു മലിനീകരണത്തിന്റെ മറ്റ് കാരണങ്ങളാണ്. വാഹനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം മറ്റ് കാരണങ്ങൾക്കും പരിഹാരം കാണാത്ത പക്ഷം ഈ ശൈത്യകാലത്ത് രാജ്യതലസ്ഥാനത്ത് ശ്വാസം മുട്ടുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

 

Tags: air pollutionDelhi air pollution
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies