ജൂതരെ ഉന്മൂലനം ചെയ്ത് ലോകം ശരിഅത്ത് നിയമത്തിന് കീഴിലാക്കുകയാണ് ഹമാസിന്റെ ആത്യന്തിക ലക്ഷ്യം; അതിർത്തികളിൽ വിശ്വസിക്കാത്ത മതപ്രസ്ഥാനമാണത്; വെളിപ്പെടുത്തലുമായി ഹമാസ് സ്ഥാപകന്റെ മകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജൂതരെ ഉന്മൂലനം ചെയ്ത് ലോകം ശരിഅത്ത് നിയമത്തിന് കീഴിലാക്കുകയാണ് ഹമാസിന്റെ ആത്യന്തിക ലക്ഷ്യം; അതിർത്തികളിൽ വിശ്വസിക്കാത്ത മതപ്രസ്ഥാനമാണത്; വെളിപ്പെടുത്തലുമായി ഹമാസ് സ്ഥാപകന്റെ മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 11:51 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ജൂതരെ ഉന്മൂലനം ചെയ്ത് ശരിഅത്ത് നിയമം ലോകം മുഴുവൻ നടപ്പിലാക്കുകയാണ് ഹമാസിന്റെ ആത്യന്തിക ലക്ഷ്യമെന്ന് മൊസബ് ഹസ്സൻ യൂസഫ്. ഹമാസിന്റെ സ്ഥാപകൻ ഷെയ്ഖ് ഹസ്സൻ യൂസഫിന്റെ മകനാണ് മൊസബ് ഹസ്സൻ യൂസഫ്. ഭീകരസംഘടനയിൽ നിന്ന് വേർപ്പിരിഞ്ഞ് ദീർഘകാലം ഇസ്രായേലിന് വേണ്ടി പ്രവർത്തിച്ചയാളാണ് മൊസബ്. കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കിൽ നടന്ന റെയ്ഡിനിടെ മൊസബിന്റെ പിതാവ് ഷെയ്ഖ് ഹസ്സൻ യൂസഫ് ഉൾപ്പടെ അറുപതോളം ഹമാസ് ഭീകരരെ ഇസ്രായേൽ പ്രതിരോധ സേന അറസ്റ്റ് ചെയ്തിരുന്നു.

തന്റെ പിതാവും ഹമാസ് ഭീകരസംഘടനയും കേവലം പാലസ്തീന് വേണ്ടി നടത്തുന്ന മതയുദ്ധമല്ല ഇതെന്ന് മുന്നറിയിപ്പ് നൽകുകയാണ് മൊസാബ്.  പാലസ്തീൻ എന്ന രാജ്യത്തിന്റെ ആവശ്യങ്ങൾക്കപ്പുറം ഒരിക്കലും അവസാനിക്കാത്ത മതയുദ്ധത്തിലേക്കാണ് ഹമാസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാവരും വിമർശിക്കാൻ പോലും ഭയപ്പെടുന്ന മതസ്ഥാപനമാണ് ഹമാസ് എന്ന് പറയേണ്ടി വരും. ഒരു രാഷ്‌ട്രീയ പ്രസ്ഥാനമായിരുന്നു ഹമാസ് എങ്കിൽ അവരുടെ രാഷ്‌ട്രീയ മോഹം തൃപ്തിപ്പെടുത്താൻ എളുപ്പമായിരുന്നു. എന്നാൽ അതിർത്തികളിൽ വിശ്വസിക്കാത്ത മതപ്രസ്ഥാനമാണ് ഹമാസ്. ഇസ്രായേലിനെ തകർത്ത്, ഇസ്രായേലിന്റെ അവശിഷ്ടങ്ങളിൽ നിലയുറപ്പിച്ച് ഇസ്ലാമിക് സ്റ്റേറ്റ് യാഥാർത്ഥ്യമാക്കുകയാണ് ഹമാസിന്റെ ലക്ഷ്യമെന്നും മൊസാബ് മുന്നറിയിപ്പ് നൽകി.

ജൂതരെ ഉന്മൂലനം ചെയ്തുകൊണ്ട് ഇസ്രായേലിനെ നിലംപരിശമാക്കുകയാണ് ഹമാസിന്റെ ഉദ്ദേശ്യം. ഇസ്രായേലിന്റെ നിലനിൽപ്പിന് വേണ്ടി സംസാരിക്കുന്ന എല്ലാവരെയും അവർ കൊന്നൊടുക്കും. എന്നാൽ ഇതോടെ അവരുടെ ലക്ഷ്യം പൂർത്തിയാക്കപ്പെടുകയുമില്ല. ലോകം കീഴടക്കുകയാണ് ഹമാസിന്റെ ആത്യന്തിക ലക്ഷ്യം. ഇസ്രായേലിനെ ഇസ്ലാമിക് സ്‌റ്റേറ്റ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നീട് അത് ഗ്ലോബൽ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന തലത്തിലേക്ക് ഉയർത്താനാണ് അവരുടെ പദ്ധതി. അവർക്ക് സാമ്പത്തികമായ സഹായം ആവശ്യമായി വരുമ്പോഴാണ് ഇസ്രായേലുമായി യുദ്ധത്തിൽ ഏർപ്പെടുന്നത്. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന യുദ്ധത്തിന് തുടക്കമിട്ടതും ഹമാസ് ആണെന്നത് ശ്രദ്ധേയമാണെന്നും മൊസാബ് പറയുന്നു.

ഇസ്രായേലിന് വേണ്ടി ദീർഘകാലം ചാരനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ഹമാസിനെ ഉപേക്ഷിച്ചെത്തിയ മൊസബ് ഹസ്സൻ യൂസഫ്. നിരവധി ഭീകരാക്രമണങ്ങൾ തടയാൻ സഹായിച്ചിട്ടുള്ള അദ്ദേഹം ഗ്രീൻ പ്രിൻസ് എന്നാണ് അറിയപ്പെടുന്നത്. 1997 മുതൽ 2007 വരെയുള്ള കാലത്താണ് അദ്ദേഹം ഇസ്രായേലിന് വേണ്ടി പ്രവർത്തിച്ചിരുന്നത്. മൊസാബ് പങ്കുവച്ച വിലപ്പെട്ട വിവരങ്ങൾ പ്രകാരം ഇസ്രായേലിലെ വിവിധയിടങ്ങളിൽ നടക്കാനിരുന്ന ചാവേർ സ്‌ഫോടനങ്ങളും മറ്റ് ഭീകരാക്രമണ പദ്ധതികളും തടയാൻ കഴിഞ്ഞിട്ടുണ്ട്.

Tags: HamasMosab Hassan Yousef
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies