'റെക്കോർഡ് ജയം'; ഡച്ചുപടയ്‌ക്കെതിരെ ഓസീസിന് ഐതിഹാസിക വിജയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘റെക്കോർഡ് ജയം’; ഡച്ചുപടയ്‌ക്കെതിരെ ഓസീസിന് ഐതിഹാസിക വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 11:13 pm IST
Facebook
Twitter
WhatsAppTelegram

ഏകദിന ലോകകപ്പിലെ 24-ാം മത്സരത്തിൽ നെതർലാൻഡ്‌സിനെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ഐതിഹാസിക വിജയം. 309 റൺസിന്റെ റെക്കോർഡ് ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. മാസ്‌ക് വെൽ ഡേവിഡ് വാർണർ എന്നിവർ ബാറ്റുകൊണ്ട് ഡച്ച് ബോളിംഗ് നിരയെ തല്ലി ചതച്ചപ്പോൾ, ആദം സാംപ, മാർഷ് എന്നിവർ ചേർന്ന് ബാറ്റിംഗ് നിരയെ എറിഞ്ഞ് തകർത്തു. ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി മാക്‌സ്വെൽ മത്സരത്തിൽ കുറിച്ചു. വിജയത്തിലൂടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ താരതമ്യേന മന്ദഗതിയിലാണ് ബാറ്റ് വീശിയത്. നാലാം ഓവറിൽ ഒൻപത് റൺസുമായി മിച്ചൽ മാർഷ് മടങ്ങി. എന്നാൽ  സ്മിത്തുമായി ചേർന്ന് വാർണർ ഓസിസ് സ്‌കോർ ബോർഡ് ചലിപ്പിച്ചു. പിന്നാലെ എത്തിയവരും കൂറ്റനടി തുടർന്നതോടെ ഓസ്‌ട്രേലിയ 399 എന്ന റൺമല നെതർലാൻഡ്‌സിന് മുന്നിൽ ഉയർത്തി.

വാർണർ- 104, സ്മിത്ത്- 71, മാർനസ്- 62, മാക്‌സ്വെൽ- 106 എന്നിവരാണ് ഓസ്‌ട്രേലിയയ്‌ക്ക് ഈ കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 44 പന്തിൽ 106 റൺസ് നേടി വെടിക്കെട്ട് നടത്തിയ മാക്‌സ്വെല്ലിന്റെ പ്രകടനമാണ് ഇതിൽ എടുത്തുപറയേണ്ടത്. നാല് വിക്കറ്റ് നേടിയ ലോഗൻ വാക്ക് ബീഗാണ് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്ത നെതർലാൻഡ് ബോളർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലാൻഡ്സിന് 90 റൺസേ ആകെ നേടാൻ സാധിച്ചുള്ളു. 21-ാം ഓവറിൽ ഓൾ ഔട്ടായി. സ്പിന്നർ ആദം സാംപയാണ് നാല് വിക്കറ്റുകൾ വീഴ്‌ത്തി നെതർലാൻഡ്‌സിന്റെ പതനം വേഗത്തിലാക്കിയത്. മാർഷ് രണ്ടും സ്റ്റാർക്, ഹേസൽവുഡ്, കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്‌ത്തി. ഓപ്പണർ വിക്രംജിത്ത് സിംഗ് മാത്രമാണ് നെതർലാൻഡ്‌സ് നിരയിൽ 20 റൺസിൽ കൂടുതൽ നേടിയത്.

Tags: australiamaxwellglenn maxwellFEATURED2
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies