ഭീരുക്കളാണ് ഹമാസ് ഭീകരർ; അവർ സാധാരണക്കാരായ പാലസ്തീൻ ജനതയ്ക്ക് പിന്നിൽ ഒളിച്ചിരിക്കുകയാണ്: ജോ ബൈഡൻ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീരുക്കളാണ് ഹമാസ് ഭീകരർ; അവർ സാധാരണക്കാരായ പാലസ്തീൻ ജനതയ്‌ക്ക് പിന്നിൽ ഒളിച്ചിരിക്കുകയാണ്: ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 07:05 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഹമാസ് ഭീകരർ പാലസ്തീനിലെ ജനങ്ങളെ മറയാക്കി ഒളിച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ഭീകരർ ഭീരുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ അപലപിക്കുകയും സഖ്യകക്ഷിയോട് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. തങ്ങളുടെ ജനങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ പ്രതികരിക്കാനുള്ള അവകാശവും ഉത്തരവാദിത്തവും ഇസ്രായേലിനുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഹമാസ് ഭീകരർക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് ആവശ്യമായ സഹായങ്ങൾ ഞങ്ങൾ ഉറപ്പാക്കും.

ഹമാസ് ഒരിക്കലും ഗാസ മുനമ്പിലെ ബഹുഭൂരിപക്ഷം വരുന്ന പാലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ല. അവരോട് കാണിക്കുന്ന നിന്ദ്യയിൽ അതിശയകരമായും ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ നിരപരാധികളായ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മെഡിക്കൽ സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎസുമായി ചേർന്ന് പ്രവർത്തിച്ചതിന് ഇസ്രായേലിനോടും പാലസ്തീനോടും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നെന്നും ബൈഡൻ പറഞ്ഞു.

ഗാസ മുനമ്പിൽ ഹമാസ് ബന്ദികളാക്കിയ ജനങ്ങളെ മോചിപ്പിക്കാൻ യുഎസ് രാപകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും ബൈഡൻ പറഞ്ഞു. ഹമാസ് ഉപേക്ഷിച്ചവരും തടവിലാക്കിയവരുമായ അമേരിക്കൻ പൗരന്മാർ ഉൾപ്പെടെയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനും വിദേശ പൗരന്മാരെ ഗാസയിൽ നിന്ന് സുരക്ഷിതമായി കടത്തിവിടുന്നതിനും മേഖലയിലെ ഞങ്ങളുടെ പങ്കാളികളുമായി ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. അമേരിക്കക്കാർ മാത്രമല്ല , ഓസ്ട്രേലിയയിലേയും ഒരു കൂട്ടം ജനങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി അൽബനീസിന്റെ വാക്കുകൾ ഇങ്ങനെ. ഇസ്രായേലായാലും പാലസ്തീനായാലും ഓരോ നിരപരാധിയുടെയും ജീവൻ നഷ്ടപ്പെടുമ്പോഴും തങ്ങൾക്ക് ദു:ഖമുണ്ടെന്നും അൽബനീസ് പറയുന്നു. ഗാസയിലെ സാധാരണക്കാർക്ക് മാനുഷിക സഹായമായി 15 മില്യൺ യുഎസ് ഡോളർ ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ ഭക്ഷണത്തിനും മെഡിക്കൽ സേവനങ്ങൾക്കുമായി ഓസ്ട്രേലിയ നേരത്തെ 10 മില്യൺ ഡോളർ അനുവദിച്ചിരുന്നു.

Tags: Hamasisreal-palastine
Share
Tweet
SendShare

More News from this section

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies