യൂറോപ്പിലെ സമ്പൂർണ്ണ ഹൈന്ദവ ​ഗ്രാമം; സംസ്കൃതവും വേദവും പഠിക്കുന്ന കുട്ടികൾ; സനാതന ധർമ്മത്തിൽ അധിഷ്ഠിതമായി ലളിത ജീവിതം പിന്തുടരുന്ന ഹം​ഗറിയിലെ ​ഗ്രാമത്തെ കുറിച്ച് പഠിക്കാൻ എത്തുന്നത് ആയിരങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂറോപ്പിലെ സമ്പൂർണ്ണ ഹൈന്ദവ ​ഗ്രാമം; സംസ്കൃതവും വേദവും പഠിക്കുന്ന കുട്ടികൾ; സനാതന ധർമ്മത്തിൽ അധിഷ്ഠിതമായി ലളിത ജീവിതം പിന്തുടരുന്ന ഹം​ഗറിയിലെ ​ഗ്രാമത്തെ കുറിച്ച് പഠിക്കാൻ എത്തുന്നത് ആയിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 04:02 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിന്റെ പരമ്പരാ​ഗത സാംസ്‌കാരവും ജീവിതശൈലിയും പിന്തുടരുന്ന ഒരു ഗ്രാമം യൂറോപ്പിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വാസിക്കുമോ? എങ്കിൽ യൂറോപ്യൻ രാജ്യമായ ഹംഗറിയിലെ കൃഷ്ണവാലിയെ കുറിച്ച് നിങ്ങൾ തീർച്ചയായും അറിയണം. സനാതന ധർമ്മത്തിലും ജീവിത രീതിലും ആനന്ദവും ഊർജ്ജവും കണ്ടെത്തുന്ന ജനത വസിക്കുന്ന ഇടമാണ് കൃഷ്ണവാലി. ഹം​ഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിന് 180 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായി സോമോഗിവാമോസിലാണ് ​ഗ്രാമം എന്നു വിശേഷിപ്പിക്കാവുന്ന സെറ്റിൽമെന്റ് സ്ഥിതിചെയ്യുന്നത്.

പൂർണ്ണമായും സനാതന ധർമ്മത്തിലും കൃഷ്ണഭക്തിയിലും അധിഷ്ഠിതമായ ജീവിതം അനുവർത്തിക്കുന്ന കൃഷ്ണവാലി അഥവാ ന്യൂ വ്രജധാമ യൂറോപ്പിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ സെറ്റിൽമെന്റ് ആണ്. ഹംഗറി ഇസ്‌കോൺ ആണ് കൃഷ്ണവാലിയുടെ ചാലകശക്തി. യൂറോപ്യൻ വൻകരയിലെ സമ്പൂർണ വേദ ഗ്രാമം, ഹൈന്ദവ ഗ്രാമം തുടങ്ങിയ പ്രത്യേകതയും പ്രദേശത്തിന് സ്വന്തമാണ്. 200 ലധികം കൃഷ്ണഭക്തർ ആണ് ഇവിടെ താമസിക്കുന്നത്.

സനാതന ധർമ്മവും ജീവിതരീതിലും ആനന്ദവും ഊർജ്ജവും കണ്ടെത്തുന്ന ജനതയാണ് ഇവിടെ വലിക്കുന്നത്. ജീവിതത്തിന്റെ പല തുറകളിൽ നിന്നും ഇവിടെ സ്വയം എത്തിപ്പെട്ടവരാണ് ഇവർ. ആത്മീയതയിൽ അധിഷ്ടിതമായ ലളിതമായ ജീവിതമാണ് ഈ കൃഷ്ണഭക്തർ പിന്തുടരുന്നത്. പൂർണമായും സ്വയം പര്യാപ്തമാണ് ഈ പ്രദേശം. ഭക്ഷണം മുതൽ വൈദ്യുതി വരെ ഇവർ സ്വയം ഉത്പാദിപ്പിക്കുന്നു. സൗരോർജ്ജം ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പരമ്പരാ​ഗത കൃഷി രീതി ഇപ്പോഴും ഇവിടെ പ്രാവർത്തികമാക്കുന്നു. നിരവധി ഗോശാലകളും കൃഷ്ണവാലിയിലുണ്ട്. വിദ്യാഭ്യാസ രീതിയിലും കൃഷ്ണവാലി മികച്ച മാതൃകകളാണ് മുന്നോട്ട് വെക്കുന്നത്. മറ്റ് വിഷയങ്ങൾക്കൊപ്പം സംസ്‌കൃതവും വേദങ്ങളും ഇവിടുത്തെ കുട്ടികൾ പഠിക്കുന്നു. പരമ്പരാഗത രീതിയിൽ തിലകം അണിഞ്ഞു സ്വന്തം വിശ്വാസവും ജീവിതരീതിക്കും കോട്ടം തട്ടാതിരിക്കാൻ അതീവ ശ്രദ്ധാലുക്കളാണ് ഇവർ. ഔദ്യോ​ഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം ഓരോ വിദ്യാർത്ഥിയും സാമൂഹിക സേവനത്തിന്റെ ഭാ​ഗമായി ഗോശാലകളിൽ സേവനം അനുഷ്‌ഠിക്കുന്നു. വസ്ത്ര ധാരണ രീതികളിലടക്കം ഭാരതീയ ശൈലികളാണ് പിന്തുടരുന്നത്. സ്ത്രീകളുടെ വേഷം സാരിയും പുരുഷൻമാരുടേത് ദോത്തിയുമാണ്.

കൃഷ്ണവാലിയിൽ ഒരു രാധേശ്യാമ ക്ഷേത്രമുണ്ട്. ഹം​ഗറിയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കൃഷ്ണ വാലി ഇന്ത്യൻ കൾച്ചറൽ സെന്റർ ആൻഡ് ഇക്കോ ഫാം എന്ന ഈ സെറ്റിൽമെന്റ്. യൂറോപ്യൻ ഗ്ലോബൽ ഇക്കോ വില്ലേജിൽ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. യു എന്നിലെ ആഗോള കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച കൂട്ടായ്മയിൽ നിരീക്ഷക പദവിയും ഈ സെറ്റിൽമെന്റിന് സ്വന്തമാണ്. സനാതന ധർമ്മത്തെ അടുത്തറിയാനും ജീവിതരീതികൾ പഠിക്കുവാനും ലോകമെമ്പാടുമുള്ള നിരവധി സർവകലാശാലകളാണ് ഇവിടെ എത്തുന്നത്.

ശിവരാമസ്വാമി ആരെന്നു അറിയാതെ കൃഷ്ണവലിയുടെ ചരിത്രവും വർത്തമാനവും പൂർണമാവില്ല. ഹം​ഗറിക്കാരനായ ഇദ്ദേഹമാണ് കൃഷ്ണവാലി സ്ഥാപിച്ചത്. 1949 ൽ ബു‍ഡാപെസ്റ്റിൽ ജനിച്ച അദ്ദേഹം 1980 ൽ ഭഗവത്ഗീതയിലും സനാതനധർമ്മത്തിലും ആകൃഷ്ടനായി ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു. തുടർന്ന് 1993 ലാണ് സ്വന്തം നാട്ടിൽ ഇത്തരം ഒരു കൂട്ടായ്മ പടുത്തുയർത്തിയത്. ഭഗവത്ഗീത ഹംഗറി ഭാഷയിൽ വിവർത്തനം ചെയ്തിട്ടുണ്ട് ശിവരാമസ്വാമി. സാംസ്കാരിക സമഗ്ര സംഭാവനകൾ പരിഗണിച്ച് ഗോൾഡ് ക്രോസ്സ് പുരസ്‌കാരം നൽകി ഹം​ഗറി ​ഗവൺമെന്റ് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

30,000- ത്തോളം സഞ്ചാരികളാണ് വർഷം തോറും കൃഷ്ണവാലി സന്ദർശിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കൃഷ്ണവാലി മേള പ്രധാന ആകർഷണമാണ്. 8,000- ലധികം ആളുകളാണ്ക ഴിഞ്ഞ വർഷം പരിപാടിയിൽ പങ്കെടുത്തത്. ഹംഗറി ഗവണ്മെന്റ് പൂർണ പിന്തുണയാണ് ഗ്രാമത്തിന് നൽകുന്നത്. 110 ഏക്കർ സ്ഥലത്തു ആരംഭിച്ച സെറ്റിൽമെന്റ് ഇന്ന് വളർന്ന് 660 ഏക്കർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നു.

Tags: HungryHindu VillageVedic villagekrishna vallyeco village
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies