ശരീരഭാരം കുറയ്‌ക്കുന്നതിനായി നിരവധി ഡറ്റുകൾ എല്ലാവരും പരീക്ഷിക്കാറുണ്ട്. ഡയറ്റ് ചാർട്ട് ഉണ്ടാക്കുന്നവരോട് കിഴങ്ങ് വർഗം ഉപേക്ഷിക്കാൻ പറയാറുണ്ട്. എന്നാൽ, ഇത്തരക്കാർക്ക് കഴിക്കാൻ കഴിയുന്ന ഒരു കിഴങ്ങ് വർഗമാണ് മധുര കിഴങ്ങ് അഥവാ സ്വീറ്റ് പൊട്ടറ്റോ. മധുരക്കിഴങ്ങിൽ നിരവധി പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. നാരുകള്‍ ധാരാളം അടങ്ങിയതിനാലും കലോറി കുറവായതിനാലും തടി കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാൻ കഴിയുന്ന ഒരു ഭക്ഷണമാണ്.
മധുര കിഴങ്ങിൽ വൈറ്റമിന്‍ എ, ഡി, ബി, ബി6, ബയോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ കലോറി കുറവായതിനാൽ ശരീരഭാരം കൂടില്ല. നാരുകളോടൊപ്പം വൈറ്റമിന്‍സ്, ധാതുക്കൾ, ആന്‍റി ഓക്സിഡന്‍സ് എന്നിവയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവയിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയും. വെള്ളത്തിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്തും. വ്യായാമത്തിന് മുൻപും ശേഷവും ഒരുപോലെ കഴിക്കാവുന്ന ഭക്ഷണം കൂടിയാണിത്.
സാലഡ് ആയും പുഴുങ്ങിയുമെല്ലാം ഇവ കഴിക്കാവുന്നതാണ്. കൂടാതെ, ധാരാളമായി നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ ദഹനത്തെ സഹായിക്കുകയും ചെയ്യും. മധുരക്കിഴങ്ങില്‍ കൂടിയ തോതിലുള്ള ആന്റിഓക്സിഡന്റ്സ് നെഞ്ചിനുണ്ടാകുന്ന എരിച്ചല്‍, ആസ്തമ, ശ്വാസനാള രോഗം എന്നിവ ഇല്ലാതാക്കും.
ധാരാളം ആരോഗ്യ ഗുണങ്ങളുളള മധുരക്കിഴങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വൈറ്റമിൻ – സി. അമിതവണ്ണം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ള ആളുകൾക്ക് അവ നിയന്ത്രിക്കാൻ മധുരക്കിഴങ്ങിലെ പോഷകങ്ങളും ഉയർന്ന തോതിലുള്ള നാരുകളും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിനാവശ്യമില്ലാത്ത റാഡിക്കലുകളെ ഇവ ഇല്ലാതാക്കും. കാര്‍ബോഹൈട്രേറ്റ്സ് ധാരാളം അടങ്ങിയിട്ടുളളതിനാല്‍ എനര്‍ജി കിട്ടാന്‍ സഹായിക്കുന്നതാണ് ഇവ. എന്നാൽ, ഇവയിൽ കാര്‍ബോഹൈട്രേറ്റ്സ് അടങ്ങിയിട്ടുള്ളതിനാൽ അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.















