തൃശൂർ: അയ്യപ്പനും ഗുരുവായൂരപ്പനും പൊന്നിൻ കിരീടം സമർപ്പിച്ച് തിരുവനന്തപുരം സ്വദേശി. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ആണ് കിരീടങ്ങൾ സമർപ്പിച്ചത്. തിരുവനന്തപുരം സ്വദേശിയായ നാഥൻ മേനോനാണ് കിരീടങ്ങൾ വഴിപാടായി സമർപ്പിച്ചത്.
ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു സ്വർണ കിരീടങ്ങൾ സമർപ്പിച്ചത്. ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരിയാണ് കിരീടം ഏറ്റുവാങ്ങി വിഗ്രഹങ്ങളിൽ ചാർത്തിയത്. രണ്ട് കിരീടത്തിനും കൂടി ഏകദേശം 45 പവനോളം തൂക്കം വരും. രണ്ട് കിരീടങ്ങളിലും പ്രഭാവലയമുള്ള കല്ലുകൾ പതിപ്പിച്ചിരുന്നു. ഇതിൽ ചുവന്ന കല്ല് പതിപ്പിച്ച കിരീടം ഗുരുവായൂരപ്പനും നീല കല്ല് പതിപ്പിച്ച കിരീടം അയ്യപ്പനുമാണ് ചാർത്തിയത്.















