വയനാട്: ജില്ലയിൽ ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശികളായ പി.ടി. ശ്രീഷ് (25) കുറ്റ്യാടി പുത്തൻപുരയിൽ പി.പി. സുബൈർ (41) എന്നിവരെയാണ് ഇന്നലെ രാത്രി തൊണ്ടർനാട് എസ്.എച്ച്.ഒ രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് 1.204 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.