അറിയാം പിസിഒഎസ്, പിസിഒഡി രോഗങ്ങളെയും രോഗനിയന്ത്രണത്തേയും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അറിയാം പിസിഒഎസ്, പിസിഒഡി രോഗങ്ങളെയും രോഗനിയന്ത്രണത്തേയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 10:14 pm IST
FacebookTwitterWhatsAppTelegram

സ്ത്രീകളിൽ ആർത്തവക്രമത്തെ ബാധിക്കുന്ന രോഗമാണ് അഥവാ രോഗാവസ്ഥയാണ്
പിസിഒഎസ്, പിസിഒഡി എന്നിവയെല്ലാം. ഹോർമോണിലെ വ്യത്യാസം, ജീവിതശൈലി എന്നിവയെല്ലാം ഇതിന് കാരണമാകാറുണ്ട്. പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് സ്ത്രീകളിലെ ആർത്തവ ചക്രത്തെ ബാധിക്കുന്നു. നല്ലൊരു ശതമാനം സ്ത്രീകളിലും വന്ധ്യതയ്‌ക്കും അണ്ഡാശയ രോഗങ്ങൾക്കും പിസിഒഡി കാരണമാവാറുണ്ട്. കൂടാതെ സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെയും പ്രൊജസ്ട്രോണിന്റെയും ഉൽപ്പാദനം കുറയ്‌ക്കുന്നതിനും പുരുഷ ഹോർമോണായ ആൻഡ്രജന്റെ ഉല്പാദനം കൂട്ടുന്നതിനും ഇത് കാരണമാവും. പിസിഒഡിയുള്ള സ്ത്രീകളിൽ ആർത്തവം ക്രമം തെറ്റിയാകും വരിക.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ് പിസിഒഡി പോലെതന്നെ ആർത്തവക്രമീകരണത്തെയും വന്ധ്യതയ്‌ക്കും കാരണമാവുന്ന മറ്റൊരു ഹോർമോണൽ രോഗമാണ്. ഹോർമോണുകളിലെ വ്യത്യാസം അണ്ഡാശയത്തിലെ സിസ്റ്റുകളുടെ സാന്നിധ്യം എന്നിവയെല്ലാം പിസിഒഎസ്‌ന് കാരണമാണ്. എന്നാൽ പിസിഒഡി യിൽ നിന്നും ചില വ്യത്യാസങ്ങൾ പിസിഒഎസിന് ഉണ്ട്. പിസിഒഡി യെക്കാളും അപകടകരമാണ് പിസിഒഎസ്. ഹൃദ്രോഗത്തിന് വരെ ഇത് കാരണമാവാം.

ചികിത്സയോടൊപ്പമുള്ള ഭക്ഷണ ക്രമീകരണമാണ് ഈ രോഗങ്ങൾ നിയന്ത്രിക്കുവാനുള്ള എളുപ്പ മാർഗം. ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ചിലത് കഴിക്കുന്നതും പിസിഒഎസ്, പിസിഒഡി പോലുള്ള രോഗങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും.

ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ……………….

പിസിഒഡി, പിസിഒഎസ് ഉള്ളവർ ദിവസവും ഒരു ഗ്ലാസ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. കറുവപ്പട്ട മെറ്റബോളിസത്തെ മെച്ചപ്പെടുത്താനും ആർത്തവചക്രം ക്രമപ്പെടുത്താനും സഹായിക്കും. അതോടൊപ്പെം ഭക്ഷണങ്ങളിൽ മഞ്ഞൾ ഉൾപ്പെടുത്തുന്നതും നല്ലതാണ് ആർത്തവ സമയത്തെ അസ്വസ്ഥകൾ കുറയ്‌ക്കാൻ ഇത് സഹായിക്കും. സിങ്ക്, പയറുവർഗ്ഗങ്ങൾ, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ പിസിഒഡി ഉള്ളവർ കഴിക്കുന്നത് രോഗം നിയന്ത്രിക്കുന്നതിന് സഹായിക്കും.

പിസിഒഡി ഉള്ള മിക്ക സ്ത്രീകളും വിറ്റാമിൻ ഡിയുടെ കുറവ് കണ്ട് വരുന്നതാണ് അതിനാൽ കൂടുതൽ വിറ്റാമിൻ ഡിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവചക്രത്തെ നിയന്ത്രിക്കാൻ സഹായിക്കും. അതോടൊപ്പം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ പയറുവർഗ്ഗങ്ങൾ, കൊഴുപ്പു കുറഞ്ഞ പാൽ, മീൻ, മുട്ട, സോയ, കൊഴുപ്പുകുറഞ്ഞ മാംസങ്ങൾ, നട്സ് എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്‌ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും.

ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ……………….

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പ് ധാരാളം അടങ്ങിയ റെഡ് മീറ്റ് പോലുള്ളവ അമിതമായി കഴിക്കുന്നത് നല്ലതല്ല. അതോടൊപ്പം തന്നെ അമിതമായ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്. ഉയർന്ന ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ള ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ്‌സ് ഉള്ളവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ ഇടയാക്കും. ഇത് പിസിഒഎസ് പിസിഒഡി ഉള്ള സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം വഷളാക്കും.

ഉയർന്ന കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹോർമോൺ ബാലൻസിനെ ബാധിക്കും. അതുകൊണ്ട് തന്നെ കോഫി, ഡാർക്ക് ചോക്ലേറ്റ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് രോഗം നിയന്ത്രിക്കാൻ സഹായിക്കും. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുന്നതും പിസിഒഡി, പിസിഒഎസ് എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.

 

Tags: HealthPCODSUBPCOS
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies