ലഖ്നൗ: എന്നാ ഒരു ഏറാടോ…! കുല്‍ദീപിന്റെ ആ പന്തുകണ്ടാല്‍ ആരും ഒന്നു ചോദിച്ചുപോകും. ഒരു മാസ്മരിക പന്ത് തന്നെയായിരന്നു ഇംഗ്ലണ്ട് നായകന്‍ ബട്‌ലറിന്റെ കുറ്റി തെറിപ്പിച്ചത്. എന്ത് ചെയ്യണമെന്ന് ചിന്തിച്ച് പൂര്‍ത്തിയാക്കും മുന്‍പ് ബട്‌ലറിന്റെ മിഡില്‍ സ്റ്റമ്പ് ഇളക്കിയിരുന്നു.
ഓഫ് സ്റ്റമ്പിന് പുറത്ത് കുത്തിത്തിരിഞ്ഞ് ബട്ലറുടെ കാലിനും ബാറ്റിനുമിടയിലൂടെ സഞ്ചരിച്ച പന്ത് വിക്കറ്റില്‍ കൊള്ളുകയായിരുന്നു. 7.2 ഡിഗ്രിയിലാണ് പന്ത് തിരിഞ്ഞത്. ബാക്ക് ഫൂട്ടിലേക്ക് വലിഞ്ഞ ബട്ലര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
കുല്‍ദീപിന്റെ ഇത്തരത്തിലുള്ള ടേണ്‍ ബാറ്റര്‍മാരെ ഞെട്ടിക്കുന്നത് ഇത് ആദ്യമല്ല. 2019 ലോകകപ്പില്‍ ബാബര്‍ അസമിനെ പുറത്താക്കിയ കുല്‍ദീപിന്റെ പന്ത് ആരും മറന്നു കാണില്ല.ഇതിന്റെയും താരതമ്യം സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്.
Kuldeep Yadav remember the name🥵🔥🔥🔥🔥 pic.twitter.com/QcZ3U2NTrQ
— sk (@v_k_1988) October 29, 2023
“>
it’s a Kuldeep thing 💙 pic.twitter.com/E3SLX0PhFZ
— Sofa king (@BetYouknow_) October 29, 2023
“>















