ഇസ്ലാമബാദ്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനോടൊപ്പം ജീവിക്കാൻ പാകിസ്താനിലേക്ക് പോയ അഞ്ജു നാട്ടിലേക്ക് മടങ്ങുന്നു. മക്കളെ കാണാത്തതിനാൽ മാനസിക വിഭ്രാന്തിയുണ്ടെന്ന് പറഞ്ഞാണ് ഇന്ത്യയിലേക്ക് വരാൻ അപേക്ഷ നൽകിയിരിക്കുന്നത്. നേരത്തെ വിവാഹിതയായിരുന്ന യുവതിക്ക് 15 വയസ്സുള്ള ഒരു മകളും ആറ് വയസ്സുള്ള ഒരു മകനുമുണ്ട്.
രാജസ്ഥാൻ സ്വദേശിയായ യുവതി കാമുകനുമായി ജീവിക്കാനാണ് പാകിസ്താനിലേക്ക് പോയത്. അവിടെ എത്തി ഇസ്ലാം മതം സ്വീകരിക്കുകയും പേര് ഫാത്തിമ എന്നാക്കി മാറ്റികയും ചെയ്തു. ജൂലൈ 25 ന് 34 കാരിയായ അഞ്ജു 29 കാരനായ ഫേസ്ബുക്ക് സുഹൃത്ത് നസ്റുല്ലയെ വിവാഹം കഴിച്ചു.
വാഗാ അതിർത്തിയിലൂടെയുള്ള യാത്രയുടെ രേഖകൾ പൂർത്തിയായാലുടൻ അഞ്ജു ഇന്ത്യയിലേക്ക് മടങ്ങും. നിലവിൽ ഇസ്ലാമാബാദിലെ ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുളള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ് നസ്റുല്ല പറയുന്നു.