ജിമെയിൽ സ്റ്റോറേജ് ഫുൾ ആയോ, നോട്ടിഫിക്കേഷൻ വന്നോ? പരിഹാരമുണ്ട്! ഈ ആറ് വഴികൾ പരീക്ഷിക്കൂ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ജിമെയിൽ സ്റ്റോറേജ് ഫുൾ ആയോ, നോട്ടിഫിക്കേഷൻ വന്നോ? പരിഹാരമുണ്ട്! ഈ ആറ് വഴികൾ പരീക്ഷിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 06:54 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ ഏറ്റവുമധികം പ്രിയമേറിയ ഇ-മെയിൽ സേവനമാണ് ജി-മെയിൽ. എല്ലാ ഗൂഗിൾ അക്കൗണ്ടിനും ഗൂഗിൾ സൗജന്യമായി 15 GB സ്റ്റോറേജ് സ്‌പേസ് നൽകുന്നു. Google Photos, Google Docs, Google Drive, Google Sheets എന്നിവയെല്ലാം ജി-മെയിൽ സേവനത്തിൽ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ സ്‌പേസ് ശ്രദ്ധാപൂർവ്വം ഉപയോഗിക്കണമെന്ന് ചുരുക്കം.

പലപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ സ്‌പേസ് നിറയുമ്പോൾ എന്ത് ചെയ്യണമെന്ന് പരക്കം പായുന്നവരാകും ഭൂരിഭാഗം പേരും. ചില ‘ടിപ്‌സ് ആന്റ് ട്രിക്‌സ്’ ഉപയോഗിച്ചാൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. സ്റ്റോറേജ് ലഭിക്കുന്നതിനും സ്‌റ്റോറേജ് ഫുൾ ആയാൽ ക്ലിയർ ചെയ്യുന്നതിനും സഹായിക്കുന്ന ചില വഴികൾ ഇതാ…

1) പഴയതും അനാവശ്യവുമായ ഇ-മെയിലുകൾ നീക്കം ചെയ്യുക

ജിമെയിലിൽ സ്‌പേസ് ലഭ്യമാക്കുന്നതിനുള്ള പ്രഥമവും ലളിതവുമായ വഴിയാണ് ഇത്. ഇൻബോക്‌സിൽ നിന്നും ആവശ്യമില്ലാത്ത ഇമെയിലുകൾ ഡിലീറ്റ് ചെയ്യുക. ഡിലീറ്റ് ചെയ്താലും സെർച്ച് ബാറിൽ തീയതി, സ്വീകർത്താവിന്റെ പേരോ മറ്റോ ഉപയോഗിച്ച് ഇമെയിലുകൾ കണ്ടെത്താവുന്നതാണ്.

2) ഫിൽട്ടറുകൾ ഉപയോഗിക്കുക

ഇമെയിലുകൾ വ്യത്യസ്ത ഫോൾഡറിലേക്ക് സ്വയയമേ ക്രമീകരിക്കുന്നതിനായി ഫിൽട്ടറുകൾക്ക് കഴിയും. ഇമെയിലുകൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും. സബ്ജക്ട് ലൈനിലെ കീ വേർഡുകളോ മറ്റോ കൊടുത്താൽ ഫിൽട്ടറുകൾ ലഭ്യമാകും.

3) അറ്റാച്ച്‌മെന്റുകൾ മിതമായി ഉപയോഗിക്കുക

അറ്റാച്ച്‌മെന്റുകൾ മെയിലിനൊപ്പം വെക്കുന്നത് സ്റ്റോറേജ് പെട്ടെന്ന് ഫുൾ ആകുന്നതിന് കാരണമാകും. അതുകൊണ്ട് കഴിവതും ഫയലുകൾ അറ്റാച്ച് ചെയ്യുന്നതിന് പകരം അവയുടെ ലിങ്ക് അറ്റാച്ച് ചെയ്യാൻ ശ്രമിക്കുക. ഉദാഹരണത്തിന് ഒരു വലിയ ഫയൽ അയയ്‌ക്കണമെങ്കിൽ അത് ഗൂഗിൾ ഡ്രൈവിലേക്ക് അപ്‌ലോഡ് ചെയ്യുക. തുടർന്ന് ഇമെയിലിൽ ഫയലിലേക്കുള്ള ലിങ്ക് പങ്കുവെക്കാവുന്നതാണ്.

4) സ്പാം, ട്രാഷ് ഫോൾഡറുകൾ ക്ലിയർ ചെയ്യുക

അനാവശ്യമായ ഇമെയിലുകൾ ശേഖരിക്കുന്ന സ്പാം, ട്രാഷ് ഫോൾഡറുകൾ നീക്കം ചെയ്യുന്നത് ജിമെയിലിന്റെ സ്‌പേസ് ലഭിക്കുന്നതിന് സഹായിക്കും. ഈ ഫോൾഡറുകൾ പതിവായി ശൂന്യമാക്കുന്നത് ഏറെ ഗുണം ചെയ്യും.

5) വലിയ ഫയലുകൾ സൂക്ഷിക്കുന്നതിനായി ക്ലൗഡ് സ്റ്റോറേജ് സേവനം ഉപയോഗിക്കുക

വലിയ ഫയലുകൾ സ്വീകരിക്കുകയോ അയയ്‌ക്കുകയോ ചെയ്താൽ ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ ഡ്രോപ്പ്‌ബോക്‌സ് പോലുള്ള ക്ലൗഡ് സ്‌റ്റോറേജ് സേവനം ഉപയോഗിക്കുന്നത് ജിമെയിൽ അക്കൗണ്ടിൽ ഇടം നേടാൻ സഹായിക്കും.

6) അനാവശ്യ ന്യൂസ് ലെറ്ററുകളും ഇ-മെയിലുകളും അൺ സബ്‌സ്‌ക്രൈബ് ചെയ്യുക

അനാവശ്യമായ നിരവധി ഇമെയിലുകളാണ് പ്രതിദിനവും നമ്മുടെ ജിമെയിലിൽ എത്തുന്നത്. ഇവയോട് താത്പര്യമില്ലെങ്കിൽ ലിസ്റ്റിൽ നിന്നും അൺ സബ്‌സ്‌ക്രൈബ് ചെയ്യുക. ഇതും സ്റ്റേറേജ് നേടാൻ സഹായിക്കും.

Tags: gmailSUBStorage
ShareTweetSendShare

More News from this section

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies