ബന്ദികളാക്കിയ മൂന്ന് യുവതികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്; അങ്ങേയറ്റം ക്രൂരമായ അജണ്ടയെന്ന് നെതന്യാഹു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബന്ദികളാക്കിയ മൂന്ന് യുവതികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്; അങ്ങേയറ്റം ക്രൂരമായ അജണ്ടയെന്ന് നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 08:06 am IST
FacebookTwitterWhatsAppTelegram

ടെല്‍ അവീവ്‌: ഇസ്രായേലുമായുള്ള യുദ്ധത്തിന് പിന്നാലെ ബന്ദികളാക്കപ്പെട്ട 3 യുവതികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. തടവുകാരെ മോചിപ്പിക്കുന്നത് സാധ്യമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് ഇവർ വീഡിയോയിൽ ആവശ്യപ്പെടുന്നത്. എന്നാൽ ഹമാസിന്റേത് അങ്ങേയറ്റം ക്രൂരവും നീചവുമായ നീക്കമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. ബന്ദികളാക്കപ്പെട്ട എല്ലാവരേയും സുരക്ഷിതരായി വീടുകളിൽ തിരികെ എത്തിക്കും. തന്റെ ഹൃദയം എന്നും ബന്ദികളാക്കപ്പെട്ടവരോടൊപ്പമായിരിക്കുമെന്ന് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നെതന്യാഹു പറഞ്ഞു.

230ഓളം പേരെയാണ് ഹമാസ് തടവിലാക്കിയിരിക്കുന്നത്. നെതന്യാഹുവിനും അയാളുടെ സർക്കാരിനുമുള്ള സന്ദേശമാണിതെന്ന് പറഞ്ഞു കൊണ്ടാണ് 76 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഹമാസ് പുറത്ത് വിട്ടത്. യെലേന ട്രുപനോവ്, ഡാനിയേൽ അലോനി, റിമോൺ കിർറ്റ് എന്നിവരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ഇസ്രായേൽ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ഒരാൾ മാത്രമാണ് സംസാരിക്കുന്നത്. വീഡിയോയുടെ അവസാനം ഇവർ വലിയ ഉച്ചത്തിൽ കരയുന്നതും കേൾക്കാം. എന്നാൽ ഇവർ ഇവിടെയാണെന്നോ, ബന്ദികളാക്കപ്പെട്ട മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങളോ വീഡിയോയിൽ പറയുന്നില്ല.

ഇതിനിടെ ഖത്തറിന്റേയും അമേരിക്കയുടേയും മധ്യസ്ഥതയിൽ രണ്ട് യുഎസ് പൗരന്മാർ ഉൾപ്പെടെ നാല് പേരെ കഴിഞ്ഞ ആഴ്ച മോചിപ്പിച്ചിരുന്നു. കിബ്ബട്ട്‌സിൽ നിന്നുള്ളവരാണ് ബന്ദികളാക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും. ഹമാസ് ബന്ദികളാക്കിയ എല്ലാവരേയും തിരികെ സുരക്ഷിതരായി രാജ്യത്തേക്ക് മടക്കി എത്തിക്കുക എന്നതിനാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് സർക്കാർ അറിയിച്ചു. ഹമാസിന്റെ ഭൂഗർഭ തുരങ്കങ്ങളിലാണ് ഇവരെ ബന്ദികളാക്കി വച്ചിരിക്കുന്നതെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

Tags: israelHamasNetanyahuWomen HostagesCruel Propaganda
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies