‘റമ്പാനി’ല്‍ മോഹൻലാലിന്റെ മകളായി കല്യാണി എത്തുന്നു; സിനിമയിൽ അച്ഛന്റെ അതേ തരികിടകൾ കൈയിലുള്ള ഒരു മകളെന്ന് ചെമ്പൻ വിനോദ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘റമ്പാനി’ല്‍ മോഹൻലാലിന്റെ മകളായി കല്യാണി എത്തുന്നു; സിനിമയിൽ അച്ഛന്റെ അതേ തരികിടകൾ കൈയിലുള്ള ഒരു മകളെന്ന് ചെമ്പൻ വിനോദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 08:29 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ – ജോഷി ചിത്രം റമ്പാൻ പ്രഖ്യാപിച്ചത്. നടൻ ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഒരു മാസ് എന്റർടെയ്നർ ആകും ചിത്രമെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ റമ്പാനിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കാൻ ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി. നായർ എത്തുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് കല്യാണി അഭിനയിക്കുന്നത്.

സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് കല്യാണി. റീൽസിലൂടെയും ഫോട്ടോഷൂട്ടിലൂടെയും മറ്റും ശ്രദ്ധേയമായ കല്യാണിയുടെ കരിയർ തന്നെ മാറ്റിമറിക്കാൻ പോകുന്ന കഥാപാത്രമാകും റമ്പാനിലേതെന്നാണ് റിപ്പോർട്ട്. സിനിമയിലേക്കുള്ള അരങ്ങേറ്റം തന്നെ സൂപ്പർ സ്റ്റാറിനൊപ്പം ആകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കല്ല്യാണി. ഇത്തരത്തിലൊരു വലിയ അവസരം സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എല്ലാം നന്നായി വരുമെന്നാണ് വിശ്വസിക്കുന്നതെന്നും കല്യാണി സിനിമയുടെ അനൗൺസ്മെൻ്റ് ചടങ്ങിൽ പറഞ്ഞു.

‘‘ലാലേട്ടനൊപ്പം ഒരു സജഷൻ ഷോട്ട് കിട്ടുക എന്നത് തന്നെ എല്ലാവരുടയും സ്വപ്നമാണ്. ഇത്ര വലിയൊരു പ്ലാറ്റ്ഫോം തന്നതിന് എല്ലാവർക്കും നന്ദിയുണ്ട്. ഒരു മിനിറ്റെങ്കിലും മോഹൻലാലിന്റെ മകളായി അഭിനയിക്കുക, എന്നത് എന്റെ സ്വപ്നമാണ്. സിനിമ ചെയ്യുവാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്, എല്ലാം നന്നായി വരുമെന്നാണ് വിശ്വസിക്കുന്നത്. ’’–കല്യാണി പറഞ്ഞു.

അപ്പന്റെയും മകളുടെയും കഥയാണ് റമ്പാൻ. ചെറുപ്പത്തിൽ തരികിടയായിരുന്നയാൾ വളർന്നപ്പോൾ നന്നായതാണ് റമ്പാന്റെ കഥാപാത്രത്തെ പറ്റി ചെമ്പൻ വിനോദ് പറയുന്നത്. റമ്പാൻ എന്നു പറയുന്ന കഥാപാത്രത്തിനെപ്പോലെ തന്നെ കയ്യിലിരിപ്പുള്ള ഒരു മകളുണ്ട് സിനിമയിൽ. ചിത്രത്തിൽ പുതിയമുഖം വേണമെന്ന ചിന്ത ആദ്യം മുതലുണ്ടായിരുന്നു. അതിനായി കുറേപ്പേരെ അന്വേഷിച്ചെന്നും ഒടുവിൽ നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട സായികുമാറിന്റെയും ബിന്ദു പണിക്കരുടെയും മകൾ കല്യാണിയെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി തിരഞ്ഞെടുത്തതെന്നും ചെമ്പൻ പറഞ്ഞു.

അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കു ശേഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന സിനിമ കൂടിയാകും ഇത്. ലൈല ഓ ലൈല എന്ന ചിത്രമാണ് മോഹൻലാൽ–ജോഷി കൂട്ടുകെട്ടില്‍ ഒടുവിൽ പുറത്തിറങ്ങിയത്. സിനിമയുടെ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് റമ്പാന്‍ ഒരുങ്ങുന്നതെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. കയ്യിൽ ചുറ്റികയും തോക്കുംവച്ച് മുണ്ട് മടക്കികുത്തി നിൽക്കുന്ന നായകനെയാണ് ഇന്നലെ എത്തിയ സിനിമയുടെ മോഷൻ പോസ്റ്ററിൽ കാണാനാകുന്നത്.

ഒരു മാസ് എന്റർടെയ്നർ ആകും ചിത്രമെന്നാണ് ടൈറ്റിൽ മോഷൻ പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. മീശ പിരിച്ച്, മുണ്ടും മടക്കികുത്തി സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന മോഹൻലാലിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. 2024ൽ റമ്പാന്റെ ഷൂട്ടിം​ഗ് ആരംഭിക്കും. ചിത്രം 2025 വിഷു റിലീസ് ആയി തിയറ്ററിൽ പ്രദർശിപ്പിക്കാനാണ് സാധ്യത. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വിദേശത്തടക്കം ഷെഡ്യൂളുകൾ ഉണ്ടായിരിക്കും. ചെമ്പോസ്‌കി മോഷൻ പിക്ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് ചേർന്നാണ് നിർമ്മാണം. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിഷ്ണു വിജയ് ആണ് സം​ഗീതം ഒരുക്കുന്നത്. കോസ്റ്റ്യൂം മാഷർ ഹംസ. മേക്കപ്പ് റോണക്സ് സേവ്യർ. എഡിറ്റിങ് വിവേക് ഹർഷൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags: mohanlalkalyaniSUBSaikumarbindhu panicker
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies