തൊഴിലില്ലായ്മ നിരക്ക് ഇരട്ടിയായി, സമ്പദ്‌വ്യവസ്ഥയിൽ വൻ ഇടിവ്; അഫ്ഗാനിൽ പകുതിയിലധികം പേരും കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് വേൾഡ് ബാങ്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തൊഴിലില്ലായ്മ നിരക്ക് ഇരട്ടിയായി, സമ്പദ്‌വ്യവസ്ഥയിൽ വൻ ഇടിവ്; അഫ്ഗാനിൽ പകുതിയിലധികം പേരും കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് വേൾഡ് ബാങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 07:39 am IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പകുതിയിലധികം പേരും കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് വേൾഡ് ബാങ്ക് റിപ്പോർട്ട്. താലിബാൻ അധികാരമേറ്റതിന് പിന്നാലെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ ഇടിവ്, കയറ്റുമതി കുറഞ്ഞത്, തൊഴില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇരട്ടിയായതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

രാജ്യത്തെ മൊത്തം കയറ്റുമതിയിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെ 1.3 ബില്യൺ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് .5 ശതമാനത്തിന്റെ കുറവാണ് ഇക്കുറി സംഭവിച്ചിരിക്കുന്നത്. പാകിസ്താനാണ് അഫ്ഗാന്റെ പ്രധാന കയറ്റുമതി വിപണി. മൊത്തം കയറ്റുമതിയുടെ 55 ശതമാനം വരുമിത്. 29 ശതമാനവുമായി ഇന്ത്യയാണ് അഫ്ഗാന്റെ കയറ്റുമതി വിപണിയിൽ രണ്ടാമതായി ഉള്ളത്. കൽക്കരിയാണ് അഫ്ഗാനിൽ നിന്ന് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. എന്നാലിപ്പോൾ കൽക്കരി കയറ്റുമതി ചെയ്യാത്തത് കഴിഞ്ഞ ഒമ്പത് മാസത്തിനിടെയുള്ള കയറ്റുമതി വിപണിയെ പ്രതികൂലമായി ബാധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേപോലെ രാജ്യത്ത് കൊടിയ ഭക്ഷ്യ അരക്ഷിതാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്‌ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താലിബാൻ അധികാരമേറ്റതിന് പിന്നാലെ സമ്പദ്‌വ്യവസ്ഥയിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്‌ട്ര തലങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായം താത്കാലികമായി നിർത്തിവച്ചതും അഫ്ഗാന് വലിയ തിരിച്ചടിയായെന്നാണ് സാമ്പത്തിക വിദഗ്ധനായ സയാർ ഖുറേഷി പറയുന്നത്. അഫ്ഗാന് മേലുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ സാധാരണക്കാരായ ജനങ്ങളെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഖുറേഷി ചൂണ്ടിക്കാണിച്ചു.

 

Tags: afghanisthanWorld Bank
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies