നിരന്തരം പുത്തനാകുകയാണ് വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങളും ഫീച്ചറുകളും നൽകുന്നതിൽ ഏറെ ശ്രദ്ധാലുക്കളാണ് മെറ്റ. പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് സ്‌കിപ്പ് ഫോർവേർഡ് ആന്റ് ബാക്ക് വേർഡ് ഫീച്ചർ. വീഡിയോയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ കാണുന്നതിന് സ്‌കിപ്പ് ചെയ്യാൻ കഴിയുന്നതാണ് ഫീച്ചർ.
യൂട്യൂബിന് സമാനമായി വാട്‌സ്ആപ്പിൽ വീഡിയോകൾക്ക് മേൽ ഉപയോക്താവിന് കൂടുതൽ നിയന്ത്രണം നൽകുന്നതാണ് പുതിയ ഫീച്ചർ. മുന്നിലേക്കും പിന്നിലേക്കും ഇത്തരത്തിൽ സ്‌കിപ്പ് ചെയ്യാൻ സാധിക്കും. വീഡിയോയുടെ അവസാനമുള്ള പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രം കാണാനാണ് ആഗ്രഹിക്കുന്നതെങ്കിൽ സ്‌കിപ്പ് ഫോർവേർഡ് തിരഞ്ഞെടുത്ത് കാണാവുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ കൊണ്ടുവന്നത്. ഉടനെ കൂടുതൽ പേരിലേക്ക് എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.