പോലീസിന് നേരെ വെടിയുതിർത്ത സംഭവം; ബാബു തോമസിനെതിരെ വധശ്രമത്തിന് കേസ് ; തോക്കിന് ലൈസൻസില്ലെന്ന് എഫ്‌ഐആർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസിന് നേരെ വെടിയുതിർത്ത സംഭവം; ബാബു തോമസിനെതിരെ വധശ്രമത്തിന് കേസ് ; തോക്കിന് ലൈസൻസില്ലെന്ന് എഫ്‌ഐആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 10:48 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: പോലീസിന് നേരെ വെടിയുതിർത്ത സംഭവത്തിൽ ബാബു തോമസിനെതിരെ വധശ്രമത്തിന് കേസെടുത്തു. വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ്ഐക്കും സംഘത്തിനും നേരെയാണ് ബാബു തോമസ് വെടിയുതിർത്തത്. ഇയാളുടെ മകൻ റോഷനെ അന്വേഷിച്ചാണ് പോലീസ് സംഘം ബാബുവിന്റെ വീട്ടിലെത്തിയത്.

ബാബു തോമസ് ഉപയോഗിച്ച തോക്കിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും റിവോർവർ ഉപയോഗിച്ച് മൂന്ന് റൗണ്ട് വെടിവെച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. സംഘം ഒഴിഞ്ഞ് മാറിയതിനാലാണ് രക്ഷപ്പെട്ടതെന്ന് എസ്‌ഐ പറഞ്ഞു. തമിഴ്‌നാട് സ്വദേശി ബാലാജി പെരിയസ്വാമിയെ ആക്രമിച്ച കേസിലാണ് പോലീസ് റോഷനെ അന്വേഷിച്ച് വീട്ടിലെത്തിയത്. തുടർന്ന് പോലീസ് സംഘം റോഷന്റെ മുറിയിൽ മുട്ടി വിളിക്കുന്നതിനിടെ ബാബു പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.

ഒക്ടോബർ 22-നാണ് റോഷൻ തമിഴ്‌നാട് സ്വദേശി ബാലാജിയെ ആക്രമിച്ചത്. ബാലാജിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ റോഷൻ പേപ്പർ കട്ടർ കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയതായി നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ പോലീസ് സംഘം റോഷന്റെ വീട്ടിലെത്തിയത്.

അതേസമയം, ബാബു തോമസ് പ്രാണരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്നാണ് കുടുംബം പറയുന്നത്. ആകാശത്തേക്കാണ് വെടിയുതിർത്തതെന്നും പോലീസിന് നേരെ വെടിവെച്ചിട്ടില്ലെന്നും കുടുംബം പറഞ്ഞു.

Tags: KannurValapattanambabu thomas
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies