രാജ്കോട്ട്: പരീക്ഷാഹാളിലെത്തിയ വിദ്യാർത്ഥി ഹൃദയാഘാതം മൂലം അന്തരിച്ചു. രാജ്കോട്ട് ജില്ലയിലെ ജസ്ദാൻ താലൂക്കിലുള്ള സാക്ഷി രാജോസരയാണ് (15) ഹൃദയസ്തംഭനമുണ്ടായതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 9-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. പരീക്ഷാഹാളിലേക്ക് കടന്ന സാക്ഷി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സാക്ഷിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.