ചിന്നസ്വാമിയിൽ സച്ചിനെയും കടത്തി വെട്ടി രചിൻ; പാകിസ്താന് മുന്നിൽ ബാലികേറ മലയുയർത്തി കിവീസ് ബാക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചിന്നസ്വാമിയിൽ സച്ചിനെയും കടത്തി വെട്ടി രചിൻ; പാകിസ്താന് മുന്നിൽ ബാലികേറ മലയുയർത്തി കിവീസ് ബാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 03:42 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ലോകകപ്പിൽ പാകിസ്താനെതിരെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി ന്യൂസിലൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 401 റൺസെടുത്തു. യുവതാരം രചിൻ രവീന്ദ്രയുടെയും നായകൻ കെയ്ൻ വില്യംസണിന്റെയും തകർപ്പൻ പ്രകടനമാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്.

മത്സരത്തിൽ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് രചിൻ രവീന്ദ്ര കാഴ്ചവെച്ചത്. താരത്തിന്റെ ഈ ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയായിരുന്നു ഇത്. 94 പന്തിൽ 108 റൺസാണ് രവീന്ദ്ര നേടിയത്. 15 ഫോറുകളുടെയും ഒരു സിക്‌സറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ഈ തകർപ്പൻ സെഞ്ച്വറിയിലൂടെ അവിസ്മരണീയമായ ഒരുപിടി മികച്ച റെക്കോർഡിലേക്കാണ് രചിൻ എത്തിയത്. ഒരു ലോകകപ്പ് പതിപ്പിൽ അരങ്ങേറ്റത്തിൽ തന്നെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം, ന്യൂസിലാൻഡിന് വേണ്ടി ലോകകപ്പിൽ ഏറ്റവും സെഞ്ച്വറികൾ നേടുന്ന താരമെന്ന നേട്ടവുമാണ് രചിൻ രവീന്ദ്ര സ്വന്തമാക്കിയത്.

കൂടാതെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോർഡും പാകിസ്താനെതിരെ ബാറ്റ് വീശിയതോടെ താരം പഴങ്കഥയാക്കി. 24 വയസിനുള്ളിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറാനും രചിന്് സാധിച്ചു. സച്ചിൻ ടെണ്ടുൽക്കറുടെ നേട്ടമാണ് താരം മറികടന്നത്. സച്ചിന് ഈ പ്രായത്തിൽ രണ്ട് സെഞ്ച്വറികൾ ആണ് ഉണ്ടായിരുന്നത്. ഇന്നത്തെ തകർപ്പൻ പ്രകടനത്തോടെ മൂന്ന് സെഞ്ച്വറിയുമായി സച്ചിന്റെ ഈ റെക്കോഡ് ആണ് രചിൻ മറികടന്നത്. ഒരു ലോകകപ്പിൽ 500 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും രവീന്ദ്ര പോക്കറ്റിലാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് രചിൻ രവീന്ദ്രയും ഡെവോൺ കോൺവെയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ടീം സ്‌കോർ 68-ൽ നിൽക്കെ ഹസൻ അലിയുടെ പന്തിൽ കോൺവെ(35) പുറത്തായി. പിന്നീട് ക്രീസിലെത്തിയ വില്യംസണുമൊത്ത് രചിൻ 180 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വില്യംസൺ പക്ഷേ അഞ്ച് റൺസകലെ വീണു. 79 പന്തുകളിൽ നിന്ന് 95റൺസെടുത്ത് പിന്നാലെ കിവീസ് ക്യാപ്റ്റൻ കൂടാരം കയറി. പിന്നാലെ രചിനും മുഹമ്മദ് വസീമിന്റെ പന്തിൽ പുറത്തായി.

തുടർന്ന് ഡാരിൽ മിച്ചൽ (29), മാർക്ക് ചാപ്മാൻ (39), ഗ്ലെൻ ഫിലിപ്സ് (41), മിച്ചൽ സാന്റ്നർ (26) എന്നിവരുടെ പ്രകടനമാണ് സ്‌കോർ 400 കടത്തിയത്. പാകിസ്താനു വേണ്ടി മുഹമ്മദ് വസീം മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

 

Tags: PakistannewzelandSachin TendulkarWC2023rachin raveendra
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies